റഹ്മാനിയ മസ്ജിദിന്​ ഇത് അപൂർവ അനുഭവം; എം.കെ.സി. മുഹമ്മദിന് കണ്ണീരോടെ വിട

12:28 PM
28/07/2020
തിങ്കളാഴ്​ച കോവിഡ് ബാധിച്ച് മരിച്ച എം.കെ.സി. മുഹമ്മദി​െൻറ സംസ്കാര ചടങ്ങ്​ ഓമശ്ശേരി റഹ്മാനിയ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കുന്നു

ഓമശ്ശേരി: നൂറ്റാണ്ടോളം പഴക്കമുള്ള ഓമശ്ശേരി റഹ്മാനിയ ജുമാ മസ്ജിദ് മഹല്ലിനു ഇത് അപൂർവ അനുഭവമായിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന മയ്യിത്ത് സംസ്കരണ ചടങ്ങിൽനിന്ന് വ്യത്യസ്തമായി കോവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ച എം.കെ.സി. മുഹമ്മദിനു നാട്ടുകാർ വീടകങ്ങളിൽനിന്ന് കണ്ണീരോടെ വിട നൽകി. 

ഖബറടക്കൽ ചടങ്ങിനു തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമേ അധികൃതർ അനുവാദം നൽകിയുള്ളൂ. മക്കളായ ജംഷീറും നിസാറും മാത്രമാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. സംസ്കരണ ചടങ്ങിൽ ഓമശ്ശേരിയിലെയും പരിസരത്തെയും ഏതാനും സന്നദ്ധപ്രവർത്തകർ പങ്കാളികളായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. 

വീടുകളിൽ പ്രത്യേകം പ്രാർഥന നിർവഹിക്കാൻ പണ്ഡിതന്മാർ ആഹ്വാനം ചെയ്തു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അബ്​ദുറഹിമാൻ ഖബറടക്കത്തിന് നേതൃത്വം നൽകി.

Loading...
COMMENTS