റീസര്‍​വേ അപാകത പരിഹരിച്ച് അദാലത്; 1027 പേരുടെ തോട്ടം പുരയിടമാകും 

  • മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ 14 വി​ല്ലേ​ജു​ക​ളി​ലെ പ​രാ​തി​ക​ൾ തീ​ര്‍പ്പാ​ക്കി 

10:53 AM
14/02/2020
റ​വ​ന്യൂ വ​കു​പ്പ് മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച തോ​ട്ടം-​പു​ര​യി​ടം അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍

കോ​ട്ട​യം: റീ​സ​ര്‍വേ​യി​ലെ പി​ശ​കു​മൂ​ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍മേ​ഖ​ല​യി​ല്‍ നേ​രി​ട്ട തോ​ട്ടം-​പു​ര​യി​ടം പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി. ക​ല​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ബാ​ബു​വി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ ക​ത്തീ​ഡ്ര​ല്‍ പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ തോ​ട്ട​ങ്ങ​ളെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ വ​സ്തു​ക്ക​ള്‍ പു​ര​യി​ട​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് 1027 പേ​ര്‍ക്ക് ല​ഭ്യ​മാ​ക്കി. ലാ​ന്‍ഡ് റ​വ​ന്യൂ ത​ഹ​സി​ല്‍ദാ​റു​ടെ ഈ ​ഉ​ത്ത​ര​വ് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ത​ണ്ട​പ്പേ​രി​ലും ക​രം അ​ട​ച്ച ര​സീ​തി​ലും പു​ര​യി​ട​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ന​ല്‍കും.റീ​സ​ര്‍വേ​യി​ല്‍ സം​ഭ​വി​ച്ച അ​പാ​ക​ത അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ര്‍ന്നി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും ക​ല​ക്ട​റേ​റ്റി​ലും നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ റ​വ​ന്യൂ വ​കു​പ്പ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഊ​ർ​ജി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ 14 വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് തീ​ര്‍പ്പു​ക​ല്‍പി​ച്ച​ത്.

ആ​കെ 4740 പേ​രാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫി​സു​ക​ള്‍ മു​ഖേ​ന പ​രാ​തി ന​ല്‍കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ കൊ​ണ്ടൂ​ര്‍ വി​ല്ലേ​ജി​ല്‍നി​ന്നാ​യി​രു​ന്നു -2767 പേ​ര്‍. ഇ​വ​രി​ല്‍ 367 പേ​ര്‍ക്ക് അ​ദാ​ല​ത്തി​ല്‍ ഉ​ത്ത​ര​വ് ല​ഭി​ച്ചു. ഭ​ര​ണ​ങ്ങാ​നം -59, ഈ​രാ​റ്റു​പേ​ട്ട -69, കു​റി​ച്ചി​ത്താ​നം -31, ളാ​ലം -12, പൂ​ഞ്ഞാ​ര്‍ -26, പൂ​വ​ര​ണി -431, പു​ലി​യ​ന്നൂ​ര്‍ -20, ത​ല​നാ​ട് -ആ​റ്, ത​ല​പ്പ​ലം -ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് തീ​ര്‍പ്പാ​ക്കി​യ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം. പ​രി​ശോ​ധ​ന​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ശേ​ഷി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തി​​െൻറ റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക്​ വ​സ്തു പു​ര​യി​ട​മാ​യി ക്ര​മീ​ക​രി​ച്ച്​ ഉ​ത്ത​ര​വ് ന​ല്‍കും. അ​ദാ​ല​ത്തി​നു​ മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​എ​ല്‍.​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, പി.​സി. ജോ​ർ​ജ്, മോ​ന്‍സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പാ​ലാ ആ​ര്‍.​ഡി.​ഒ ജി. ​പ്ര​ദീ​പ് കു​മാ​ര്‍, ത​ഹ​സി​ല്‍ദാ​ര്‍മാ​രാ​യ എം.​എ​ന്‍. ഗീ​ത (എ​ല്‍.​ആ​ര്‍), വി.​എം. അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

Loading...
COMMENTS