Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightജാനകിക്കാടിനു സമീപം...

ജാനകിക്കാടിനു സമീപം പുഴയിലെ തുരുത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു

text_fields
bookmark_border
janakikadu.jpg
cancel
camera_alt???????????? ???????? ????????? ???????????????? ?????????? ????????? ??????????????????
കുറ്റ്യാടി: ജാനകിക്കാടിനു സമീപം കുറ്റ്യാടിപ്പുഴയിലെ ചവറൻമുഴി തുരുത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്​സ് രക്ഷിച്ചു. ബുധനാഴ്​ച വൈകീട്ട് എത്തിയ മൂന്നു പേർ ചൂണ്ടയിടുന്നതിനിടെ  പുഴയിൽ പെട്ടെന്ന് വെള്ളം പൊങ്ങുകയായിരുന്നു. ചങ്ങരോത്ത് മേമണ്ണിൽ ജെയ്​സൺ (25), കല്ലോട്    പൊളോറച്ചാലിൽ ജിഷ്​ണു (24), പന്തിരിക്കര വേങ്ങേരി ആശിഖ് (25) എന്നിവരെയാണ് രക്ഷിച്ചത്. തുരുത്ത് മുങ്ങിയതോടെ മരത്തിൽ കയറിപ്പറ്റി. ഇവർതന്നെ  വിവരം പേരാമ്പ്ര ഫയർഫോഴ്‌സിൽ വിളിച്ചറിയിച്ചു.
സ്​റ്റേഷൻ ഓഫിസർ ജാഫർ സാദിഖി​​െൻറ നേതൃത്വത്തിലെത്തിയ സംഘമാണ് വടവും ലൈഫ്ബോയിയും ഉപയോഗിച്ച് കരക്കെത്തിച്ചത്. രണ്ട് ഭടന്മാർ സാഹസികമായി തുരുത്തിലേക്ക് നീന്തിയാണ് വടം സ്ഥാപിച്ചത്. ഏഴു മണിയോടെയാണ് കരക്കെത്തിച്ചത്. ഉച്ചക്ക് ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ പുഴ കരകവിഞ്ഞ് ജാനകിക്കാട് റോഡിൽ വെള്ളം കയറിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - janakikadu
Next Story