Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാട്സ്​ആപ് ഹർത്താൽ...

വാട്സ്​ആപ് ഹർത്താൽ അക്രമം: പ്രധാനപ്രതി പിടിയിൽ

text_fields
bookmark_border
താനൂർ: വാട്സ്ആപ് ഹർത്താലിൻെറ മറവിൽ താനൂരിൽ അക്രമം നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് വർഷത്തിനുശേഷം ഒരാൾ കൂടി പിടിയിൽ. സംഭവത്തിലെ മുഖ്യപ്രതി പണ്ടാര കടപ്പുറം മായിൻ പോക്കരകത്ത് അൽ അമീനാണ് (22) മറ്റൊരു കേസിലെ അന്വേഷണത്തിനിെട പിടിയിലായത്. കശ്മീരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2018 ഏപ്രിൽ 16ന് നടന്ന വാട്സ്ആപ് ഹർത്താലിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ബേക്കറി കുത്തിത്തുറന്ന് കവർച്ച നടത്തുകയും പടക്കക്കട ആക്രമിക്കുകയും ചെയ്ത ഇയാൾ അന്ന് നഗരത്തിൽ നടന്ന അക്രമങ്ങളിലെ പ്രധാനിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാപ്പപ്പടിയിൽ പൊലീസിനെ തടഞ്ഞ് പ്രതികളെ മോചിപ്പിച്ച കേസിലുൾപ്പെട്ടവർക്കായി നടത്തിയ തിരച്ചിലിടെയാണ് അൽ അമീൻ പിടിയിലായത്. ഹർത്താൽ അക്രമത്തിൽ ഇതോടെ 14 പേരാണ് അറസ്റ്റിലായത്. ആറുപേർക്കൂടി പിടിയിലാകാനുണ്ടെന്നും താനൂർ സി.ഐ പ്രമോദ് പറഞ്ഞു. photo: mpg alameen22 അൽ അമീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story