Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേമനിധി...

ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക് ബി.പി.എല്‍ മാനദണ്ഡം ഒഴിവാക്കണം

text_fields
bookmark_border
കോഴിക്കോട്: ലോക്ഡൗണ്‍ കാല ദുരിതാശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന തൊഴിലാളികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് ബി.പി.എല്‍ മാനദണ്ഡം ഒഴിവാക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി യു. പോക്കര്‍ ആവശ്യപ്പെട്ടു. ഷോപ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടത്തുന്ന സമരത്തിൻെറ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി എന്‍. സുബൈര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.എം. കോയ, ജന. സെക്രട്ടറി സി. ജാഫര്‍ സക്കീര്‍, ജില്ല വൈസ് പ്രസിഡൻറ് കെ.പി. അബ്ദുല്‍ കരീം, ഭാരവാഹികളായ കെ.പി. സക്കീര്‍ ഹുസൈന്‍, കെ.ടി. സെയ്ത് മുഹമ്മദ്, വി.പി. മഹമൂദ് ഹാജി, പി. മുഹമ്മദ് കോയ, കെ.കെ. കോയ കോവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story