Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 11:34 PM GMT Updated On
date_range 17 Jun 2020 11:34 PM GMTപഞ്ചായത്ത് ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് പ്രതിഷേധം
text_fieldsbookmark_border
തലക്കുളത്തൂർ: പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻെറ ഭാഗമായി തലക്കുളത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കെ. ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഫൈജാസ്, പ്രവാസി ലീഗ് പ്രസിഡൻറ് കെ.പി. മുഹമ്മദലി ഹാജി, ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് സി. അബ്ദുൽ ജലീൽ, മുഹമ്മദ് റഹീസ് സംസാരിച്ചു. എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ, എം.പി. അബ്ദുല്ല, ഷറഫു വള്ളിൽ, എം.പി. ഫൈസൽ, കോയസ്സൻകോയ, നൗഫൽ, കെ. നവാസ്, ജൈസൽ ഹാരിസ്, സി. സാബിത്ത്, നദീം, തൻവീർ ഹാരിസ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story