Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിടുവള്ളൂരിൽ...

നിടുവള്ളൂരിൽ വൈദ്യുതിതൂൺ മറിഞ്ഞുവീണു

text_fields
bookmark_border
ഇരിക്കൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ഇരിക്കൂറിലും പരിസരങ്ങളിലും വൈദ്യുതിതൂണുകൾ മറിഞ്ഞുവീണു. മരങ്ങളും കൊമ്പുകളും പൊട്ടിവീണതിനാലും പല ഭാഗങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. നിടുവള്ളൂരിൽ വൈദ്യുതിതൂൺ റോഡിലേക്ക് മറിഞ്ഞുവീണതിനാൽ ഏറെസമയം വൈദ്യുതി വിതരണം നിലച്ചു. കട്ടാവിലും ചേടിച്ചേരിയിലും മഴയിലും കാറ്റിലും മരങ്ങളും കൊമ്പുകളും പൊട്ടിയും നിലംപൊത്തിയും വൈദ്യുതി ലൈനുകളിലേക്കും വീണതിനാൽ ഏറെ സമയം വൈദ്യുതി തടസ്സത്തിന് കാരണമായി. നാട്ടുകാർ വൈദ്യുതി ബോർഡ് അധികൃതരെ വിവരമറിയിച്ചതിനാൽ ജീവനക്കാർ എത്തി മണിക്കൂറുകൾക്കകം തൂണുകൾ മാറ്റി. അറ്റകുറ്റപ്പണികൾ നടത്തിയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story