Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൈ നട്ടു

തൈ നട്ടു

text_fields
bookmark_border
മുക്കം: നാട് കാക്കാൻ കൈ കോർക്കാം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തുന്ന പ്രകൃതി സംരക്ഷണ കാമ്പയിനിൻെറ ഭാഗമായി നോർത്ത് ചേന്ദമംഗലൂർ റോഡിന് ഇരുവശങ്ങളിലും തൈകൾ നട്ടു. വെൽഫെയർ പാർട്ടി നോർത്ത് ചേന്ദമംഗലൂർ ഘടകത്തിൻെറ ആഭിമുഖ്യത്തിൽ മിനി പഞ്ചാബ് മുതൽ ആറ്റുപ്പുറം കോളനി വരെയുള്ള റോഡിൻെറ ഇരുവശങ്ങളിലുമായാണ് ഫലവൃക്ഷത്തൈകൾ നട്ടത്. റംബൂട്ടാൻ, ഞാവൽ, പേര, നെല്ലി, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് സംരക്ഷണ വേലികൾ സ്ഥാപിച്ച് നട്ടുപിടിപ്പിച്ചത്. വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡൻറ് സാലിഹ് കൊടപ്പന അധ്യക്ഷത വഹിച്ചു. എ.പി. നസീം, എ. സക്കീർ, കെ.വി. മനാഫ്, സലീം അൻസാരി, മേക്കുത്ത് അബ്ദുറഹ്മാൻ, ടി.കെ. നസ്റുല്ല എന്നിവർ സംസാരിച്ചു. കെ. ഹാഷിം സ്വാഗതവും കെ.ടി. ഇർഫാൻ നന്ദിയും പറഞ്ഞു. ഫൈസൽ ഹാരിസ്, റിയാസ് ബാബു താഴ്വര, വി.കെ. റഫീഖ്, സുൽഫിക്കർ, റോഷിക്, സഹൽ ഗഫാർ, അർഷക് നിഹാൽ, മിഥ്ലാജ്, റഫാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story