Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണർ ഇടിഞ്ഞു; വീടുകൾ...

കിണർ ഇടിഞ്ഞു; വീടുകൾ അപകട ഭീഷണിയിൽ

text_fields
bookmark_border
ചേളന്നൂർ: കിണർ ഇടിഞ്ഞ് രണ്ട് വീടുകൾ അപകട ഭീഷണിയിൽ. ചേളന്നൂർ പള്ളിപൊയിൽ എടത്തിൽ മീത്തൽ കാർത്യായനിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കിണറ്റിൻെറ അടിയിൽ ഒരു ഭാഗത്തെ മണ്ണ് ചെറിയ തോതിൽ ഇടിഞ്ഞത്. 11മണിയോടെ വീടിനോട് ചേർന്ന ഭാഗവും കിണറിൻെറ മുക്കാൽ ഭാഗം ആൾ മറയും ഇടിഞ്ഞു. കാർത്യായനിയുടെ മകൻ സുധീഷ് കുമാറിൻെറ വീടും കിണറിനോട് ചേർന്നാണ്. ഇരു വീടിൻെറയും നടുവിലാണ് കിണർ. നരിക്കുനിയിൽ നിന്ന് ഫയർ യൂനിറ്റും കാക്കൂർ പൊലീസും സ്ഥലത്തെത്തി. ഇരു വീട്ടുകാരെയും ഒഴിപ്പിച്ചു. കിണറിനോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിൻെറ ഭാരമാണ് മണ്ണിടിയാൻ കാരണമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. വീടിൻെറ സ്ലാബ് തൂണിൽ ഉറപ്പിച്ചിരിക്കുകയാണ്. മഴ നനയാതിരിക്കാനും കൂടുതൽ ഇടിയാതിരിക്കാനും പ്രദേശവാസികളുടെ സഹായത്തോടെ ടാർ പോളിൻ ഉപയോഗിച്ച് പന്തൽ ഇട്ടിട്ടുണ്ട്. തിങ്കളാഴ്ച കിണറിൻെറ ഭാഗത്തെ കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story