Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരക്കുവാഹന ജീവനക്കാർ...

ചരക്കുവാഹന ജീവനക്കാർ ജാഗ്രത പാലിക്കണം

text_fields
bookmark_border
കണ്ണൂർ: കോവിഡ് -19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരും ജീവനക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. തീവ്രരോഗ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര ,ചെന്നൈ,കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് എത്തുന്നത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളും ഇരിട്ടി, മട്ടന്നൂര്‍, പയ്യന്നൂര്‍, കൂത്തുപറമ്പ് പാനൂര്‍, തുടങ്ങിയ ഇടത്തരം മാര്‍ക്കറ്റുകളിലും മറ്റു തിരക്കേറിയ മാര്‍ക്കറ്റുകളിലും വാഹനങ്ങള്‍ ട്രക്ക് ബുക്കിങ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം റോഡരികില്‍ തങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ചരക്കിറക്കി കഴിഞ്ഞ വാഹനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ പാര്‍ക്കു ചെയ്യുന്നതിന് യാര്‍ഡുകള്‍ നിശ്ചയിച്ച്, അവിടെ പാര്‍ക്കുചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ എന്നിവക്കുള്ള പ്രത്യേക സംവിധാനം ബന്ധപ്പെട്ട ലോറി ബുക്കിങ് ഏജൻറുമാര്‍/ അസോസിയേഷന്‍, സി.ആന്‍ഡ്.എഫ് ഏജൻറുമാര്‍ /ഏര്‍പ്പെടുത്തണം.ട്രക്ക് ജീവനക്കാരുടെ ഭക്ഷണം, പ്രാഥമികാവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ നിര്‍വഹിക്കണം. ജില്ലയില്‍ താമസക്കാരായ ചരക്കുവാഹന ജീവനക്കാര്‍ കുടുംബവുമായി സുരക്ഷിതത്വമില്ലാതെ ഇടപഴകുന്നതും നിയന്ത്രിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story