Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുവിദ്യാലയങ്ങള്‍ക്ക് ...

പൊതുവിദ്യാലയങ്ങള്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ നല്‍കി എം.ഇ.എസ്

text_fields
bookmark_border
താമരശ്ശേരി: പൊതുവിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ കിറ്റുകള്‍ നല്‍കി. താമരശ്ശേരി ജി.വി.എച്ച്.എസ് സ്‌കൂളില്‍ സാനിറ്റൈസര്‍, സോപ്പ്, ഡെറ്റോള്‍, മാസ്‌ക്കുകള്‍, ശുചീകരണ ലായനി ഉള്‍പ്പെടുന്ന കിറ്റുകള്‍ ജില്ല വൈസ് പ്രസിഡൻറ് കെ.എം.ഡി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ ബിന്ദു വി. ജോര്‍ജിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളിലെ നൂറു കണക്കിന് വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും പദ്ധതി ഉപകാരപ്പെടും. പരിപാടിയില്‍ എം.ഇ.എസ് യൂത്ത് വിങ് ജില്ല സെക്രട്ടറി ആര്‍.കെ. ഷാഫി അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡൻറ് പി.എം. അബ്ദുല്‍ മജീദ്, എസ്.എം.സി ചെയര്‍മാന്‍ എ.ടി. സുരേശന്‍, ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍, താമരശ്ശേരി പ്രസ്ക്ലബ് പ്രസിഡൻറ് ഉസ്മാന്‍ പി. ചെമ്പ്ര, പി.ടി.എ പ്രതിനിധികളായ അഷ്റഫ് കോരങ്ങാട്, ലൈജു തോമസ്, വിനോദ്, മധുസൂദനന്‍, കെ. ഫിനോസ്, എസ്. അബ്ദുല്‍ സലാം, ഹബീബ് റഹ്മാന്‍, അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പി.ടി. അബ്ദുറഹ്മാന്‍ സ്വാഗതവും അഡ്വ. നസീര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story