Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയോര ഹൈവേ:...

മലയോര ഹൈവേ: തിരുവമ്പാടിയിലെ പ്രവൃത്തി ഉടനെന്ന് എം.എൽ.എ

text_fields
bookmark_border
തിരുവമ്പാടി: നിർദിഷ്ട മലയോര ഹൈവേയുടെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ. കോടഞ്ചേരി ടൗൺ മുതൽ കക്കാടംപൊയിൽ വരെയുള്ള 34.4 കി.മീ റോഡിൻെറ ആദ്യ റീച്ച് പ്രവൃത്തിയാണ് തുടങ്ങുന്നത്. റോഡ് പ്രവൃത്തിക്ക് 161.8 കോടി രൂപ കിഫ്ബി അനുവദിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ അടുത്ത ആഴ്ച തുടങ്ങും. സ്ഥലം വിട്ടു നൽകിയ പ്രദേശങ്ങളിൽ റോഡിൻെറ വീതി തിട്ടപ്പെടുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story