Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊട്ടിയൂർ വൈശാഖോത്സവം:...

കൊട്ടിയൂർ വൈശാഖോത്സവം: നീരെഴുന്നള്ളത്ത് നടത്തി

text_fields
bookmark_border
കേളകം: വൈശാഖ മഹോത്സവത്തിൻെറ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ അക്കരെ കൊട്ടിയൂരിൽ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലവും മാസ്‌ക്കും ധരിച്ചാണ് ചടങ്ങ് നടത്തിയത്. ക്ഷേത്രത്തിലെ അടിയന്തിര ചടങ്ങുകൾ മാത്രം നടത്താനുള്ള കലക്ടറുടെ അനുമതിയോടെയായിരുന്നു ചടങ്ങ്. ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികൻെറ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്ര നടയിൽ തണ്ണീർകുടി ചടങ്ങ് നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിൻെറയും നേതൃത്വത്തിൽ പുറപ്പെട്ട സംഘം ബാവലിതീരത്തെ കാട്ടുവഴികളിലൂടെ മന്ദംചേരി കൂവപ്പാടത്തെത്തി. കൂവയില പറിച്ചെടുത്ത സംഘത്തെ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി എന്നിവർ കാത്തുനിന്നിരുന്നു. സംഘം ബാവലിയിൽ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് നടന്നു. മണിത്തറയിൽ സ്വയംഭൂവിൽ ഒറ്റപ്പിലാൻെറ നേതൃത്വത്തിലുള്ള ആദ്യസംഘം അഭിഷേകം നടത്തി. തുടർന്ന് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തി. തിടപ്പള്ളി അടുപ്പിൽനിന്ന് ശരീരത്തിൽ ഭസ്മം പൂശി പടിഞ്ഞാറെ നടവഴി സംഘം ഇക്കരെ കടന്നു. വെള്ളിയാഴ്ച രാത്രി ആയില്യാർകാവിൽ നടന്ന ഗൂഢപൂജകൾ ശനിയാഴ്ച പുലർച്ചയോടെ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story