Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 11:31 PM GMT Updated On
date_range 29 May 2020 11:31 PM GMTഹയര്‍ സെക്കൻഡറി പരീക്ഷക്ക് ഇന്ന് സമാപനം
text_fieldsbookmark_border
കണ്ണൂർ: ഹയര്‍ സെക്കൻഡറി പരീക്ഷ ഇന്ന് സമാപിക്കും. വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ചയോടെ സമാപിച്ചു. 17 സ്കൂളുകളിലായി 1012 വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.1033 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 21 പേര് പരീക്ഷക്ക് ഹാജരായില്ല. മുമ്പുള്ള പരീക്ഷക്കും ഹാജരാകാത്ത 19 പേരാണുള്ളത്. സൻെറര്‍ മാറ്റം വാങ്ങിയ 49 പേരില്‍ മുഴുവന്‍ കുട്ടികളും പരീക്ഷയെഴുതി. വെള്ളിയാഴ്ച രാവിലെ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ പരീക്ഷയും ഉച്ചക്ക് ഒന്നാം വര്‍ഷ പരീക്ഷയും നടന്നു. ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിലുള്ള കര്‍ശന നിയന്ത്രണത്തോടെയാണ് പരീക്ഷ നടത്തിയത്. ജില്ലയില്‍ 157 സ്കൂളുകളിലായി 17460 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 17692 പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 157 പേര് പരീക്ഷക്ക് ഹാജരായില്ല. 101 വിദ്യാര്‍ഥികള്‍ മുമ്പുള്ള പരീക്ഷയും എഴുതാത്തവരാണ്. സൻെറര്‍ മാറ്റം വാങ്ങിയ 176 പേരും മറ്റ് സംസ്ഥാനത്തുനിന്നെത്തിയ ഒരു വിദ്യാര്‍ഥിയും ജില്ലയില്‍ പരീക്ഷയെഴുതി. പരീക്ഷയെഴുതിയവരില്‍ 46 പേര് ക്വാറൻറീന് ചെയ്യപ്പെട്ട വീടുകളില്‍നിന്ന് എത്തിയവരാണ്. പനിയും മറ്റു അസുഖങ്ങളുമുള്ള ഏഴ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കി. ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പരീക്ഷ 157 സ്കൂളുകളിലായി 17742 വിദ്യാര്‍ഥികള്‍ എഴുതി. 18083 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 341 പേര് പരീക്ഷക്ക് ഹാജരായില്ല. 111 പേര് മുമ്പുള്ള പരീക്ഷക്കും ഹാജരായിരുന്നില്ല. സൻെറര്‍ മാറ്റം വാങ്ങിയ 291 ആള്‍ക്കാരില്‍ 282 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ക്വാറൻറീന് ചെയ്യപ്പെട്ട വീടുകളില്‍നിന്നുള്ള 66 പേര് പരീക്ഷക്ക് എത്തിയിരുന്നു. പനി, മറ്റു അസുഖങ്ങള്‍ കാരണം 13 പേര്‍ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക സൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story