Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 11:31 PM GMT Updated On
date_range 29 May 2020 11:31 PM GMTനിർധന രോഗിക്ക് താങ്ങായി വൈറ്റ്ഗാർഡ്
text_fieldsbookmark_border
നരിക്കുനി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രോഗം ഭേദമായി വയനാട്ടിലെ കൽപറ്റയിൽ സ്വന്തം വീട്ടിലെത്താൻ വഴിമുട്ടിയ യുവാവിനെയും കുടുംബത്തെയും വീട്ടിലെത്തിച്ചത് എലത്തൂർ മണ്ഡലം വൈറ്റ്ഗാർഡ് ടീം. രോഗം ഭേദമായെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത കൽപറ്റയിലെ റിയാസിൻെറയും കുടുംബത്തിൻെറയും ദുരവസ്ഥ എലത്തൂർ മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷജീർ ചീക്കിലോടിനെ അറിയിച്ചത് ഹോസ്പിറ്റൽ അധികൃതരാണ്. ചീക്കിലോട് ഈസ്റ്റ് ശിഹാബ് തങ്ങൾ റിലീഫ് സൻെററിന് കീഴിലുള്ള ആംബുലൻസ് ദൗത്യത്തിന് വിട്ടുനൽകി. ഹോസ്പിറ്റലിൽനിന്ന് കുടുംബത്തെ യാത്രയാക്കാൻ ജില്ല വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ യൂനുസ്, ക്യാപ്റ്റൻ റഹീം എന്നിവരും എത്തി. ഷജീർ ചീക്കിലോട്, റിഷാദ് ചീക്കിലോട് എന്നിവർ കൽപറ്റയിലേക്ക് കുടുംബത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story