Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒളവണ്ണയിൽ 26 പേരുടെ...

ഒളവണ്ണയിൽ 26 പേരുടെ സ്രവ പരിശോധന

text_fields
bookmark_border
പന്തീരാങ്കാവ്: വിവിധ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്ന് ഒളവണ്ണയിൽ വീടുകളിലും കോവിഡ് കെയർ സൻെററുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്കായി കോവിഡ് ടെസ്റ്റ് നടത്തി. 152 പേർ നിരീക്ഷണത്തിൽ ഉണ്ടായിരുന്നതിൽ നിലവിൽ 92 പേരാണ് ക്വാറൻറീനിലുളളത്. ഇവരിൽനിന്ന് 26 പേരുടെ സാമ്പിളാണ് പരിശോധനക്കെടുത്തത്. ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലാലുവിൻെറ നേതൃത്വത്തിലാണ് സാമ്പിൾ ശേഖരിച്ചത്. ഒളവണ്ണയിലെ പൊതുജനാരോഗ്യ പ്രവർത്തകരും ലാബ് ടെക്നീഷ്യൻമാർ, 108 ആംബുലൻസ് ഡ്രൈവർമാർ എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story