Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലേറ്റ...

മിന്നലേറ്റ മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി

text_fields
bookmark_border
അത്തോളി: വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലേറ്റ് കോരപ്പുഴയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. വേളൂർ തിരുമംഗലത്ത് മൂത്തോറനെ (73) ആണ് പുഴയിൽ കാണാതായത്. ഏഴു മണിയോടെയാണ് അപകടം. തിരുമംഗലത്ത് താഴം മുട്ടിൽ തണ്ടാടി ഉപയോഗിച്ച് മീൻ പിടിക്കുകയായിരുന്ന മൂത്തോറൻ മിന്നലേറ്റ് പുഴയിലേക്ക് തെറിച്ചുവീണ് മുങ്ങിപ്പോവുകയായിരുന്നു. സി.ഐ പി.എം. മനാേജ്, എസ്.ഐ. ഹബീബുല്ല എന്നിവരുടെ നേതൃത്വത്തിൽ അത്തോളി പൊലീസും കൊയിലാണ്ടിയിൽനിന്ന് എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story