Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്നൂരിലെ പൊതുകുളം...

പന്നൂരിലെ പൊതുകുളം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു

text_fields
bookmark_border
കൊടുവള്ളി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള . വിദ്യാർഥികള്‍ക്ക് നീന്തല്‍ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായാണ് വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ് ഇടപെട്ട് പന്നൂര്‍ എടുപ്പരുത്തില്‍ കുളം നവീകരിച്ചത്. രണ്ടു വര്‍ഷം മുമ്പ് പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാർഥികളെ നീന്തല്‍ പഠിപ്പിക്കാനായി കൊണ്ടുവന്നപ്പോഴാണ് കുളം ഇടിഞ്ഞ് നാശത്തിൻെറ വക്കിലെത്തിയ കാര്യം ചര്‍ച്ചയായത്. കുളം നവീകരണത്തിന് പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കാമെന്ന് വാര്‍ഡ് മെംബര്‍ വിദ്യാർഥികള്‍ക്ക് ഉറപ്പുനല്‍കുകയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപെടുത്തി നവീകരിക്കുകയുമായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നവീകരണത്തിനായി തയാറാക്കിയത്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തിന് മധ്യത്തിലായുള്ള കുളം നവീകരിച്ചെങ്കിലും ഇവിടേക്ക് വഴിയില്ലാത്തതിനാല്‍ പലവഴിയാണ് ആളുകള്‍ എത്തുന്നത്. ഇത് സമീപത്തെ ഭൂവുടമകള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന വഴി സ്വകാര്യ വ്യക്തികള്‍ കെട്ടിയെടുത്തുവെന്നും ആരോപണമുണ്ട്. നവീകരിച്ച കുളം ജനകീയ കൂട്ടായ്മയില്‍ ശുചീകരിച്ചു. സീതാറാം ടെക്‌സ്റ്റൈല്‍ ചെയര്‍മാന്‍ പി. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ യു.പി. അബ്ദുല്‍ ഖാദര്‍, ഫാമിലി പന്നൂര്‍ ചെയര്‍മാന്‍ യു.പി. അബ്ദുസ്സമദ്, കെ.സി. അബു, കെ.പി. മുഫ്തില്‍, ഇ. ഹിഷാം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story