Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടി​െൻറ വീരപുത്രൻ

വയനാടി​െൻറ വീരപുത്രൻ

text_fields
bookmark_border
വയനാടിൻെറ വീരപുത്രൻ വി. മുഹമ്മദലി കൽപറ്റ: വിടവാങ്ങിയത് വയനാടിൻെറ സ്വന്തം പുത്രൻ. എം.പി. വീരേന്ദ്രകുമാർ ലോകത്തിൻെറ ഏതു കോണിൽ പോയാലും വയനാട്ടുകാരനായി അറിയപ്പെടാൻ ആഗ്രഹിച്ചു. കേരളം കണ്ട ഏറ്റവും മികച്ച പ്രഭാഷകരിൽ ഒരാളായ വീരേന്ദ്രകുമാറിന് രാഷ്ട്രീയം പോലെത്തന്നെ പ്രിയപ്പെട്ടതായിരുന്നു എഴുത്തും വായനയും. കൽപറ്റക്ക് അടുത്ത് പുളിയാർമലയിലെ കൃഷ്ണ ഗൗഡരുടെ മകൻ പത്മപ്രഭ ഗൗഡർ പ്രമുഖ തോട്ടം ഉടമയാെണങ്കിലും രാഷ്ട്രീയവഴി സോഷ്യലിസം ആയിരുന്നു. വയനാട്ടിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് അടിത്തറപാകിയ പത്മപ്രഭയുടെ മകൻ വീരേന്ദ്രകുമാറിന് കുട്ടിക്കാലം മുതൽ സോഷ്യലിസം സിരകളിലുണ്ട്. സാക്ഷാൽ റാംമനോഹർ ലോഹ്യ സന്ദർശിച്ച വീടാണിത്. മുൻ പ്രധാനമന്ത്രി വി.പി. സിങ്ങും ഇവിടെ എത്തിയിട്ടുണ്ട്. ഇന്ത്യൻ ചക്രവാളത്തിൽ സോഷ്യലിസത്തിൻെറ ഇടിമുഴക്കം സൃഷ്ടിച്ച ജോർജ് ഫെർണാണ്ടസിന് അടിയന്തരാവസ്ഥയിൽ വയനാട്ടിൽ ഒളിത്താവളം ഒരുക്കിയത് വീരനായിരുന്നു. തികഞ്ഞ മതനിരപേക്ഷവാദിയായ വീരേന്ദ്രകുമാർ എന്നും പുരോഗമന ചേരിക്കൊപ്പം നിലകൊണ്ടു. മാതൃഭൂമിയുടെ അമരക്കാരൻ മാത്രമല്ല ഇന്ത്യൻ പത്രലോകത്തെ ഒരു കുലപതിയാണ് വിടവാങ്ങിയത്. പി.ടി.ഐ ചെയർമാൻ ആയിരിക്കെ തന്നെ സംഘ്പരിവാർ ശക്തികൾ നടത്തിയ ബാബരി മസ്‌ജിദ് ധ്വംസനത്തിനെതിരെ തെരുവിലും എഴുത്തിലും വീരൻ പൊട്ടിത്തെറിച്ചത് മറക്കാനാവില്ല. 1987ൽ വീരൻ കേരള നിയമസഭയിൽ എത്തുകയും വനംമന്ത്രി ആവുകയും ചെയ്തപ്പോൾ പ്രകൃതിസ്നേഹികൾ അത് പ്രതീക്ഷയോടെ കണ്ടു. സംസ്ഥാനത്ത് ഇനി ഒറ്റ മരവും മുറിക്കരുത് എന്ന് വാക്കാൽ ഉത്തരവിട്ട അദ്ദേഹം സ്വന്തം പാർട്ടിയെ രക്ഷിക്കാൻ മന്ത്രിപദവി 48 മണിക്കൂറിനുള്ളിൽ രാജിവെച്ചു. പേരിനുമുമ്പും ശേഷവും എം.പി എന്ന അലങ്കാരം മുറുകെ പിടിച്ചു കൊണ്ടാണ് ഈ വയനാട്ടുകാരൻ കടന്നുപോയത്. സമ്പന്നതയുടെ നടുവിലും അധികാരത്തിൻെറ വീഥിയിലും സഞ്ചരിക്കുമ്പോഴും എഴുതാനും ധാരാളം വായിക്കാനും സമയം കെണ്ടത്തിയ അപൂർവം നേതാക്കളിൽ ഒരാളായിരുന്നു. വയനാടിൻ മണ്ണിലായിരുന്നു ഹൈസ്കൂൾവരെ പഠനം. ഈ മണ്ണിൽനിന്നാണ്ണ് ദേശീയ രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയത്. കർണാടകയാണ് പിതാമഹന്മാരുടെ കർമഭൂമിയെങ്കിലും വയനാടൻ മണ്ണിൽ നിന്നാണ് കേരളത്തിലും രാജ്യത്തും വീരേന്ദ്രകുമാർ എന്ന നാമം പരന്നൊഴുകിയത്. ആ വാഗ്ധോരണി വ്യാഴാഴ്ച രാത്രി നിലച്ചു. വയനാട്ടിലെ രാഷ്ട്രീയ മണ്ഡലത്തിൽ ആ ശൂന്യത അടുത്തകാലത്തൊന്നും നികത്തപ്പെടുകയില്ല. ലോക് താന്ത്രിക് പാർട്ടിയുടെ സ്ഥാപക നേതാവു കൂടിയാണ് വീരൻ. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിവസങ്ങളിൽ വീടും തോട്ടങ്ങളും സർക്കാർ കണ്ടുകെട്ടിയപ്പോഴും വീരൻ സോഷ്യലിസ്റ്റ് പാതയിൽതന്നെ മുന്നോട്ടുപോയി. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടുന്നു. മാതൃഭൂമിയുടെ വയനാട് ലേഖകൻ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അതിനെതിരെ പ്രതിഷേധിക്കാൻ വയനാടൻ തെരുവുകളിൽ ഈ പത്ര മുതലാളി മുന്നിൽനിന്നത് പത്രപ്രവർത്തകർക്ക് മറക്കാനാവില്ല . വയനാടിന് വീരേന്ദ്രകുമാർ ഇനി ഒരു ഓർമയാണ് .
Show Full Article
TAGS:LOCAL NEWS 
Next Story