Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൃഗവേട്ട ശ്രമം:...

മൃഗവേട്ട ശ്രമം: രക്ഷപ്പെട്ട മൂന്നുപേർ കീഴടങ്ങി

text_fields
bookmark_border
മാനന്തവാടി: ബേഗൂർ റേഞ്ചിൽ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മല്ലികപ്പാറയിൽ നായാട്ട് നടത്താനുള്ള ശ്രമത്തിനിടെ വനപാലകരുടെ പിടിയിൽനിന്ന് ഓടിരക്ഷപ്പെട്ട മൂന്നു പേർ കീഴടങ്ങി. ബുധനാഴ്ച രാവിലെയാണ് വനംവകുപ്പ് ഓഫിസിൽ കീഴടങ്ങിയത്. തോൽപ്പെട്ടി നരിക്കല്ല് വടക്കേക്കര വി.കെ. സെയ്തലവി (43), വിളത്തിപുലാൻ നൗഷാദ് (33), ചേർക്കാട്ടിൽ അബ്ദുൽ റഹിം (35) എന്നിവരാണ് കീഴടങ്ങിയത്. തോൽപ്പെട്ടി നരിക്കല്ല് നടുക്കണ്ടി ഷാഫി (38) നേരേത്ത പിടിയിലായിരുന്നു. തോക്കും തിരകളും പിടികൂടിയിരുന്നു. മേയ് 21ന് പുലർച്ച വനപാലകർ നടത്തിയ പരിശോധനയിലാണ് സംഘം വലയിൽപ്പെട്ടത്. ബേഗൂർ റേഞ്ചർ വി. രതീശൻ, ഡെപ്യൂട്ടി റേഞ്ചർ എം.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story