Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞാറ്റുവേല ചന്ത

ഞാറ്റുവേല ചന്ത

text_fields
bookmark_border
കൂത്തുപറമ്പ്: നഗരസഭ, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ചന്തയിൽ നിരവധി കർഷകരാണ് കാർഷിക ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമായി എത്തിയത്. കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ ഇടനിലക്കാരില്ലാതെ നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നതി‍ൻെറ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചത്. ഗുണമേന്മയുള്ള വിത്തിനങ്ങളാണ് ന്യായവിലക്ക് ലഭ്യമായത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയുടെ വിത്തുകളാണ് മേളയിൽ പ്രധാനമായും ലഭ്യമായത്. മികച്ച ഇനം തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, മാവ്, പ്ലാവ്, കുരുമുളക് എന്നിവയുടെ തൈകളും വാഴക്കന്നും വിൽപനക്കെത്തിച്ചിരുന്നു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രജീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ടി.ടി. ബുഷ്റ, അസി. കൃഷി ഓഫിസർ കെ. സത്യരാജ്, നഗരസഭ കൗൺസിലർ കെ. അജിത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story