Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 11:32 PM GMT Updated On
date_range 27 May 2020 11:32 PM GMTകണ്ണൂർ സർവകലാശാല വാർത്തകൾ
text_fieldsbookmark_border
ടൈംടേബിൾ പ്രസിദ്ധീകരിച്ചു കണ്ണൂർ: ജൂൺ എട്ടിന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (മേയ് 2020) പരീക്ഷകളുടെയും അഫിലിയേറ്റഡ് കോളജുകളിലെയും സൻെററുകളിലെയും നാലാം സെമസ്റ്റർ ബി.എഡ്, എം.ബി.എ (ഏപ്രിൽ 2020) പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ. എ.പി.സി സമർപ്പണം സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ.പി.സി മേയ് 28 മുതൽ 30ന് വൈകീട്ട് നാലുവരെ ഓൺലൈനായി സമർപ്പിക്കാം. നാലാം സെമസ്റ്റർ എം.പി.എഡ്, ബി.പി.എഡ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ.പി.സി 29ന് വൈകീട്ട് നാല് മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. അഫിലിയേറ്റഡ് കോളജുകളിലെയും സൻെററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ.പി.സി 28 മുതൽ 30ന് വൈകീട്ട് നാലുവരെ ഓൺലൈനായി സമർപ്പിക്കാം. പുനർ മൂല്യനിർണയ ഫലം രണ്ടാം വർഷ ബി.എ (വിദൂര വിദ്യാഭ്യാസം), ഏപ്രിൽ 2019 പരീക്ഷയുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പ്രായോഗിക പരീക്ഷ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പ്രായോഗിക/വാചാ/പ്രോജക്ട് പരീക്ഷകൾ 29 മുതൽ നടത്തും. വിദ്യാർഥികൾ അതത് വകുപ്പ് മേധാവികളുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story