Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടഞ്ചേരിയിൽ...

കോടഞ്ചേരിയിൽ ഡെങ്കിപ്പനി പടരുന്നു

text_fields
bookmark_border
കോടഞ്ചേരി: പഞ്ചായത്തിലെ തുഷാരഗിരി, ചെമ്പുകടവ്, നെല്ലിപ്പൊയിൽ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയെ ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ 10 രോഗികളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. കൂടാതെ നിരവധി പേർ സ്വകാര്യ ആശുപത്രികളെ ശരണംപ്രാപിച്ചിട്ടുണ്ട്. അതേസമയം, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന െഡങ്കിപ്പനി ബാധിച്ച രോഗികളിൽനിന്ന് അമിത ലബോറട്ടറി ചാർജ് ഈടാക്കുന്നതായി പരാതിയുണ്ട്. ആദ്യ ദിവസം രക്തപരിശോധനക്കായി 100 രൂപയും അടുത്ത ദിവസം ഡെങ്കി പരിശോധനക്കായി 250 രൂപയും ഈടാക്കിയശേഷം എലിപ്പനി പരിശോധനക്കായി സ്വകാര്യ ലാബിലേക്ക് പറഞ്ഞുവിട്ടതായാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story