Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കുമുമ്പേ ശുചീകരണ...

മഴക്കുമുമ്പേ ശുചീകരണ ചലഞ്ചിന്​ തുടക്കം

text_fields
bookmark_border
കണ്ണൂർ: സർവകലാശാല എൻ.എസ്.എസ് സെല്ലിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഴക്കാലപൂർവ ശുചീകരണ പരിപാടിയായ 'മഴക്കുമുമ്പേ ചലഞ്ച്' തുടങ്ങി. 10 ദിവസങ്ങളിലായി സർവകലാശാലക്ക് കീഴിലെ 7400 വളൻറിയർമാർ വീടും പരിസര പ്രദേശവും വൃത്തിയാക്കും. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ചപ്പുചവറുകൾ, പ്ലാസ്റ്റിക്, ചിരട്ട മുതലായവ ശുചീകരിക്കുക, ജലാശയങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ പരിഹരിക്കുക, കമ്പോസ്റ്റ് കുഴികൾ നിർമിക്കുക എന്നിവയാണ് ചെയ്യുക. എൻ.എസ്.എസ് സെല്ലിൻെറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മഴക്കാല സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനുള്ള ബോധവത്കരണവും നടത്തുന്നുണ്ട്. ഓരോ വളൻറിയർമാരും നടത്തിവരുന്ന പ്രവർത്തനങ്ങൾ ചിത്രീകരിച്ച് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് ചലഞ്ച് മുന്നോട്ട് കൊണ്ടുപോകുന്നത്. ലോക്ഡൗൺ കാരണം കലാലയങ്ങൾക്ക് അവധിയാണെങ്കിലും നാഷനൽ സർവിസ് സ്കീം പ്രവർത്തനങ്ങൾക്ക് ലോക്ഡൗൺ തടസ്സമാകില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് വളൻറിയർമാരെന്ന് എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. പ്രിയ വർഗീസ് പറഞ്ഞു. സാനിറ്റൈസർ നിർമാണം, മാസ്ക് നിർമാണം, വീട്ടുവളപ്പിൽ കൃഷി, ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുക, എൻ.എസ്.എസ് ദത്തുഗ്രാമങ്ങളിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകുക, ബോധവത്കരണ വിഡിയോകൾ തയാറാക്കുക, വീടുകളിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം, പക്ഷികൾക്കുള്ള ദാഹജലം സജ്ജീകരിക്കൽ എന്നീ പ്രവർത്തനങ്ങളും എൻ.എസ്.എസ് വളൻറിയർമാർ തുടരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story