Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ അനുസ്​മരണം

ഓൺലൈൻ അനുസ്​മരണം

text_fields
bookmark_border
വേളം: ആകസ്മികമായി വിടപറഞ്ഞ സർഗ പ്രതിഭ അബ്ദുൽ മജീദ് വേളത്തിൻെറ രചനകളെ ആസ്പദമാക്കി ഓൺലൈൻ അനുസ്മരണ പരിപാടി സംഘാടിപ്പിച്ചു. മാഷിൻെറ പാട്ടുകൾ, നാടകം എന്നിവ പുനരാവിഷ്കരിച്ച് എസ്.െഎ.ഒ, സോളിഡാരിറ്റി എന്നിവയുെട ആഭിമുഖ്യത്തിൽ നടത്തിയ തത്സമയ ഒാൺൈലൻ പരിപാടി ആയിരങ്ങൾ വീക്ഷിച്ചു. തൻെറ രചനകൾ കൂടി ഉൾപ്പെടുത്തി ഒാൺലൈൻ പെരുന്നാളാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു മാഷും നാട്ടുകാരും. പെരുന്നാളിനെ കുറിച്ച തൻെറ ഓർമ ഭാഷണം ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് മരണം തേടിയെത്തിയത്. അനുസ്മരണ പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ദേശീയ ജന. സെക്രട്ടറി ടി. ആരിഫലി, ജില്ല പ്രസിഡൻറ് ടി. ശാക്കിർ, പിന്നണി ഗായകൻ വി.ടി. മുരളി, സംഗീത സംവിധായകൻ ഹരിപ്പാട് കെ.പി.എൻ.പിള്ള, നാടക ഗവേഷകൻ ഡോ. വി. ഹിക്മത്തുല്ല, െഎ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, കോഴിക്കോട് യൂനിവേഴ്സിറ്റി ജേണലിസം വിഭാഗം തലവൻ ഡോ. എൻ. മുഹമ്മദലി, ഗായകൻ നവാസ് പാലേരി, ഇ. വിജൻ, ടി.പി. ഖാസിം, കെ.ടി. അബ്ദുറഹ്മാൻ, വേളം എം.ഡി.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പി. അബ്ദുൽറസാഖ്, മുൻ പ്രധാനാധ്യാപകൻ സി. രാധാകൃഷ്ണൻ, എൻ. ഖാലിദ്, കെ.ടി. ജാബിർ, സമീർ വേളം, കെ.വി. നൗഫൽ, കെ.കെ. നാസർ, സുബൈർ വലകെട്ട്, കെ.വി. സമദ്, ഹുദ അഷ്റഫ്, ഷാമിൽ, ആമിന മിന്നത്ത്, ഫിദ മറിയം, മവദ്ദ ഷഹ്സാദ് എന്നിവർ പെങ്കടുത്തു. അബ്ദുൽ മജീദ് വേളത്തിൻെറ പ്രശസ്തമായ 'ചെറ്റക്കുടിലിലെ മക്ക' റേഡിയോ നാടകം പുനരാവിഷ്കാരിച്ചു. ആശുപത്രികളിൽ പെരുന്നാൾ സദ്യ കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി ആശുപത്രികളിൽ പെരുന്നാൾ ഭക്ഷണ വിതരണം നടത്തി. റമദാനിൽ മുഴുവൻ ദിനവും നൽകിയ അത്താഴ വിതരണത്തിൻെറ സമാപനമാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി, അമാന, കെ.എം.സി, തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രികളിൽ പെരുന്നാൾ സദ്യ നൽകിയത്. ഇതോടൊപ്പം പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഒാഫിസ് എന്നിവിടങ്ങളിലും ഭക്ഷണം നൽകി. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story