Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
നന്മണ്ട: കോവിഡ് പശ്ചാത്തലത്തിൽ വ്യാപാര വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷമാക്കുക, പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കുക, ബാങ്കുകൾ ഈടാക്കുന്ന അമിത സർവിസ് ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി നന്മണ്ട യൂനിറ്റ് കേരള ഗ്രാമീണ ബാങ്കിനു മുന്നിൽ . യൂത്ത് വിങ് ജില്ല പ്രസിഡൻറ് പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കെ.കെ. മനാഫ്, ടി.കെ. ശ്രീജിത്ത്, ലിബീഷ് ഇയ്യാട്, കെ.കെ. സലിം, ജംഷാദ് എന്നിവർ സംസാരിച്ചു. കുട്ടിപ്പൊലീസിൻെറ ലക്ഷ്യം അർഥവത്താക്കി അവർ വീണ്ടും കാക്കിയണിഞ്ഞു നന്മണ്ട: നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ 2016 ബാച്ചിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ നടത്തിപ്പിനായുള്ള സന്നദ്ധപ്രവർത്തനത്തിൽ പങ്കാളികളായി കാക്കിയണിഞ്ഞ് സ്കൂളിലെത്തിയത്. പരീക്ഷാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും മാസ്ക്കുകളും സാനിറ്റൈസറും നൽകാനും കാഡറ്റുകൾ മുന്നിലുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരുടെ സഹായത്തിന് ഇപ്പോൾ നഴ്സിങ് പഠനം നടത്തുന്ന കാഡറ്റുകളും കൂട്ടത്തിലുണ്ടായിരുന്നു. 2016 ബാച്ചിലെ വി.എസ്. ശ്രീരാഗ്, എൻ.കെ. അമിത് ബാബു, വി.എം. റോബിൻലാൽ, കെ.എസ്. ആദിലക്ഷ്മി, പി.കെ. അനഘ, കെ.എസ്. അനഘ, കെ.കെ. അയന എന്നീ കാഡറ്റുകളാണ് സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story