Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 10:09 PM GMT Updated On
date_range 26 May 2020 10:09 PM GMTനിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡില്ല
text_fieldsbookmark_border
പഴയങ്ങാടി: മാടായി പഞ്ചായത്ത് പരിധിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച മുട്ടം വെള്ളച്ചാൽ സ്വദേശിയും മാടായി വാടിക്കൽ കടവിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ റിബിൻ ബാബുവിൻെറ (18) സ്രവ പരിശോധന ഫലം നെഗറ്റിവായതിനാൽ മൃതദേഹം ബന്ധുക്കൾക്ക് സംസ്കാരത്തിന് വിട്ടുകൊടുത്തു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. ചെെന്നെയിൽ നിന്ന് 21 ന് നാട്ടിലെത്തിയ യുവാവിനെ, മാടായി പഞ്ചായത്തിൽ പുതിയങ്ങാടിയിലെ ക്വാറൻറീൻ സൻെററിൽ നിരീക്ഷണത്തിലിരിക്കെ ശനിയാഴ്ച പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ചയായിരുന്നു മരണം. നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ആശുപത്രിയിൽ എത്തിയതിനെ തുടർന്നെടുത്ത സ്രവ പരിശോധനയിൽ ഫലം നെഗറ്റിവ് ആയിരുന്നുവെങ്കിലും മരണശേഷമെടുത്ത സ്രവ പരിശോധനയുടെ ഫലം കാത്തിരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള യുവാവിന് തലച്ചോറിലുള്ള അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽ നിന്നുള്ള വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story