Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 10:09 PM GMT Updated On
date_range 26 May 2020 10:09 PM GMTചേളന്നൂരിലെ അന്തർ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി
text_fieldsbookmark_border
ചേളന്നൂരിലെ അന്തർ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി ചേളന്നൂർ: ലോക്ഡൗണിനെ തുടര്‍ന്ന് ചേളന്നൂരിൽ കുടുങ്ങിയ പശ്ചിമ ബംഗാളിലെ 115 തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് ചേളന്നൂർ ഏഴേ ആറിൽ നിന്ന് മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. പഞ്ചായത്തിലെ വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളായിരുന്നു ഇവർ. റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനും ഭക്ഷണം ഉള്‍പ്പെടെ നല്കി യാത്രയാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ ഭരണകൂടം ഒരുക്കിയിരുന്നു. രാവിലെ എത്തിച്ചേർന്ന തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പ് ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, വൈസ് പ്രസിഡൻറ് പി.എം. വിജയൻ,വാർഡ് അംഗങ്ങളായ ഗൗരി പുതിയോത്ത്, വി.ജിതേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി. TUE CHELA 55 പശ്ചിമ ബംഗാളിലേക്ക് യാത്രതിരിക്കുന്ന തൊഴിലാളികളെ രജിസ്റ്റർ പ്രകാരം ബസിൽ കയറ്റുന്നു. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story