Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് കാലത്തും...

കോവിഡ് കാലത്തും നാടി‍െൻറ ദാഹമകറ്റാൻ പ്രവാസി സംഘടന

text_fields
bookmark_border
കോവിഡ് കാലത്തും നാടി‍ൻെറ ദാഹമകറ്റാൻ പ്രവാസി സംഘടന നരിക്കുനി: കോവിഡ് കാലത്തും നാടി‍ൻെറ ദാഹമകറ്റാൻ പ്രവാസി സന്നദ്ധ സംഘടന. പുല്ലാളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പുല്ലാളൂർ പ്രവാസി കൾചറൽ സൻെററി‍ൻെറ ആഭിമുഖ്യത്തിലാണ് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത്. വേനൽക്കാലം ആരംഭിച്ചത് മുതൽ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. തുടർച്ചയായി നാലാം വർഷമാണ് സൗജന്യമായി കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. തച്ചൂർതാഴം, മച്ചക്കുളം, പരപ്പിൽപടി, ലക്ഷംവീട് കോളനി തുടങ്ങിയ ഏരിയകളിലാണ് ദിവസേന പതിനായിരത്തിൽ അധികം ലിറ്റർ കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്. അരോത്ത് സിദ്ദീഖ് ചെയർമാനും സി. ബഷീർ പ്രസിഡൻറും കെ.ടി. സാജിദ് സെക്രട്ടറിയും എം.പി. ശറഫുദ്ദീൻ ട്രഷററുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story