Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഭിക്ഷ കേരളം; ...

സുഭിക്ഷ കേരളം; തരിശുഭൂമിയില്‍ കൃഷിയിറക്കി

text_fields
bookmark_border
സുഭിക്ഷ കേരളം; തരിശുഭൂമിയില്‍ കൃഷിയിറക്കി ഫറോക്ക്: തരിശുഭൂമിയില്‍ കൃഷിയിറക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള സെയില്‍ ആൻഡ് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിൻെറ സ്ഥലത്ത് കൃഷിയിറക്കി. നടീല്‍ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിർവഹിച്ചു. കാടുമൂടിക്കിടന്ന രണ്ട് ഏക്കറോളം സ്ഥലമാണ് ഫറോക്ക് സര്‍വിസ് സഹകരണ ബാങ്കിൻെറ സഹകരണത്തോടെ കൃഷിയോഗ്യമാക്കിയത്. സംസ്ഥാന വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, കോഴിക്കോട് കോര്‍പറേഷന്‍, സഹകരണ വകുപ്പ്, ഹരിതകേരളം മിഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ സ്ഥലത്ത് കപ്പ, വാഴ, ചേന, വിവിധയിനം പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യും. പദ്ധതിയുടെ ഏകോപന ചുമതല നിർവഹിക്കുന്ന ഹരിതകേരളം മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ പി.പ്രകാശ് പദ്ധതി വിശദീകരിച്ചു. ഫറോക്ക് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.കെ.സേതുമാധവന്‍, സെക്രട്ടറി ഒ.ഭക്തവത്സലന്‍, സെയില്‍ എസ്.സി.എല്‍ എം.ഡി സി. മഹീന്ദ്രനാഥ്, വര്‍ക്സ് ഇന്‍ചാര്‍ജ് എ.സി. വാസുദേവന്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ്, കോഴിക്കോട് കോര്‍പറേഷന്‍ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍മാരായ എ.കെ.അഗസ്തി, എന്‍.എം. ഷീജ, യൂനിറ്റ് ഇന്‍സ്പെക്ടര്‍ ടി. ഷൗകത്ത്, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സന്മാരായ കെ.ഷിബിന്‍, എ.രാജേഷ്, പി.പ്രിയ, കെ.വി.അജിത്, ഫറോക്ക് സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ എം.മമ്മദ്കോയ, ആലിക്കോയ, കെ.ടി.എ. മജീദ്, വി.പ്രസീത, ഉമ്മര്‍കോയ, സെയില്‍ എസ്.സി.എല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം: MON FARO 23 നല്ലളം സെയിൽ - സ്റ്റീൽ കോംപ്ലക്സിൻെറ സ്ഥലത്ത് കൃഷിയിറക്കുന്നതിൻെറ നടീൽ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ കപ്പത്തണ്ട് നട്ടുകൊണ്ട് നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story