കല്ലോടി റോഡ് പ്രവൃത്തി പുനരാരംഭിച്ചു

05:04 AM
23/05/2020
വെള്ളമുണ്ട: ലോക്ഡൗണിനെ തുടർന്ന് രണ്ടുമാസമായി തടസ്സപ്പെട്ട കണ്ടത്തുവയൽ-കല്ലോടി-മാനന്തവാടി റോഡ് വികസന പ്രവൃത്തി പുനരാരംഭിച്ചു. പുതിയ കൾവർട്ടുകളും ഓവുചാലുകളും നിർമിച്ച് റോഡ് വീതികൂട്ടി റീ ടാറിങ് നടത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. റോഡ് പ്രവൃത്തി പൂർത്തിയാകുന്നതോടെ മൈസൂരു-ബംഗളൂരു റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. മാനന്തവാടിയിലേക്ക് ആറു കിലോ മീറ്റർ ദൂരം കുറയും.
Loading...