കൽപറ്റ^വാരാമ്പറ്റ റൂട്ടിൽ ആദ്യഘട്ട ടാറിങ് ആരംഭിച്ചു

05:04 AM
23/05/2020
കൽപറ്റ-വാരാമ്പറ്റ റൂട്ടിൽ ആദ്യഘട്ട ടാറിങ് ആരംഭിച്ചു കൽപറ്റ: ഏറെ കാത്തിരിപ്പിനൊടുവിൽ നാട്ടുകാർക്ക് ആശ്വാസമായി കൽപറ്റ-വാരാമ്പറ്റ റൂട്ടിൽ ആദ്യഘട്ട ടാറിങ് ആരംഭിച്ചു. നിലവിൽ പിണങ്ങോട് മുതൽ കൽപറ്റ വരെ 7.350 കിലോമീറ്ററാണ് ടാറിങ് നടത്തുന്നത്. കൽപറ്റ മുതൽ പടിഞ്ഞാറത്തറ വരെ 17.775 കിലോമീറ്ററുണ്ട്. കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കാത്തതാണ് ബാക്കി ഭാഗത്തെ ടാറിങ്ങിന് തടസ്സമാകുന്നത്. ഒരു വർഷം മുമ്പ് തുടക്കം കുറിച്ച റോഡ് പ്രവൃത്തി വിവിധ കാരണങ്ങളാൽ നീണ്ടുപോയി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രവൃത്തി വേഗത്തിലാക്കിയത്. ഇതിനിടെ, ലോക്ഡൗൺ എത്തിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം കുറഞ്ഞു. ഇത് റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ കഴിഞ്ഞു. ഏറെ തിരക്കുള്ള ഈ റോഡിൽ നിലവിലെ ടാറിങ് താൽക്കാലികമാെയങ്കിലും നാട്ടുകാർക്ക് ആശ്വാസമാകും. അതേസമയം, ടാറിങ് നടക്കുന്ന ഭാഗത്തെ വൈദ്യുതി കാലുകളും മരങ്ങളും നീക്കിയിട്ടില്ല. റോഡിൻെറ മധ്യത്തിലായി പലയിടങ്ങളിലും വൈദ്യുതി കാലുകളുണ്ട്. ഇത് അപകടത്തിനിടയാക്കിയേക്കും. എസ്റ്റിമേറ്റിലെ തകരാറാണ് ഇവ മാറ്റുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിന് തടസ്സമെന്ന് അധികൃതർ പറയുന്നു
Loading...