കാരാപ്പുഴ അണക്കെട്ട് ഷട്ടര്‍ തുറക്കും

05:04 AM
23/05/2020
കൽപറ്റ: മഴക്കാല മുന്നൊരുക്കത്തി‍ൻെറ ഭാഗമായി കാരാപ്പുഴ അണക്കെട്ടി‍ൻെറ മൂന്ന് ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ 11ന് അഞ്ച് സെ.മീ. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകിവരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. നിലവില്‍ 12 ദിവസത്തേക്കാണ് ഷട്ടറുകള്‍ തുറക്കാന്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയിട്ടുള്ളത്. വൈകീട്ട് ആറുമുതല്‍ രാവിലെ എട്ടുവരെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടില്ലെന്ന് അനുമതി ഉത്തരവില്‍ പറയുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് മുന്നറിയിപ്പ് നല്‍കിയാണ് ഷട്ടറുകള്‍ തുറക്കുക.
Loading...