അഴിയൂർ ഹയർ സെക്കൻഡറി സ്​കൂളിൽ പരീക്ഷ നടത്തിപ്പിന്​ ക്രമീകരണം

05:02 AM
23/05/2020
മാഹി: ചൊവ്വാഴ്ച തുറന്നുപ്രവർത്തിക്കുന്ന അഴിയൂർ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പരീക്ഷക്ക് ക്രമീകരണം ഏർപ്പെടുത്താൻ പഞ്ചായത്ത് യോഗം തീരുമാനിച്ചു. സന്നദ്ധ വളൻറിയർമാരെ ഉൾപ്പെടുത്തി സ്കൂൾ പരിസരം വൃത്തിയാക്കും. കുട്ടികളെ ആരോഗ്യ പ്രവർത്തകരെക്കൊണ്ട് തെർമൽ പരിശോധന നടത്തും. യാത്രാസൗകര്യം ഉറപ്പുവരുത്താൻ അഴിയൂർ ചെക്പോസ്റ്റിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. വടകര ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മൻെറിൻെറ സഹായത്തോടെ അണുനശീകരണം നടത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അഴിയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.എം. ഗീത, ഹെഡ്മാസ്റ്റർ ടി.ടി.കെ. ഭരതൻ എന്നിവർ സംസാരിച്ചു.
Loading...