Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവീകരണം; റോഡുകൾ...

നവീകരണം; റോഡുകൾ വെട്ടിമുറിച്ചത് ദുരിതമായി

text_fields
bookmark_border
ആലക്കോട്‌: ജില്ല പഞ്ചായത്ത് റോഡ് നവീകരിക്കുന്നതിൻെറ ഭാഗമായി പഞ്ചായത്ത് റോഡുകൾ വെട്ടിമുറിച്ചത് ജനങ്ങൾക്ക് ദുരിതമാകുന്നു. വായാട്ടുപറമ്പ്- വിളക്കന്നൂർ റോഡ് നവീകരണത്തിൻെറ ഭാഗമായി ഓവുചാൽ നിർമിക്കാനാണ് മൂന്നു പഞ്ചായത്ത് റോഡുകൾ വെട്ടിമുറിച്ചത്. വീടുകളിലേക്കുള്ള നിരവധി റോഡുകളും ഇത്തരത്തിൽ വെട്ടിമുറിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച നവീകരണ പ്രവൃത്തി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പുനരാരംഭിച്ചപ്പോഴാണ് റോഡുകൾ വെട്ടിമുറിച്ചത്. പകരം സംവിധാനം ഏർപ്പെടുത്താതെയാണ് ഇത് ചെയ്തത്. ഇതേത്തുടർന്ന് ഇതുവഴി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റുന്നില്ല. പ്രദേശവാസികൾ മൂന്നും നാലും കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story