Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിയാദിൽനിന്നും...

റിയാദിൽനിന്നും ഒമാനിൽനിന്നുമായി രണ്ടു വിമാനങ്ങൾ കണ്ണൂരിലെത്തി

text_fields
bookmark_border
കണ്ണൂർ: ലോക്ഡൗണിനെതുടർന്ന് കുടുങ്ങിയ പ്രവാസികളുമായി റിയാദിൽനിന്നും മസ്കത്തിൽനിന്നുമുള്ള രണ്ട് വിമാനങ്ങൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. റിയാദിൽനിന്നും കുട്ടികളടക്കം 153 യാത്രക്കാരുമായി എയർ ഇന്ത്യയുടെ വിമാനം ബുധനാഴ്ച രാത്രി 7.50ഓടെയാണ് കണ്ണൂരിൽ എത്തിയത്. കണ്ണൂർസ്വദേശികളായ 64 പേരും കാസർകോട് ജില്ലക്കാരായ ഒരു യാത്രക്കാരനും കോഴിക്കോട് ജില്ലയിലെ 22 ഉം വയനാട്-രണ്ട്, മലപ്പുറം -21, പാലക്കാട് മൂന്ന്, തൃശൂർ-ഒന്ന്, എറണാകുളം ഏഴ്, കോട്ടയം-11, പത്തനംതിട്ട-മൂന്ന്, ആലപ്പുഴ-എട്ട്, ഇടുക്കി-ഒന്ന്, തിരുവനന്തപുരം-മൂന്ന്, ചെന്നൈ-നാല്, കർണാടക-രണ്ട് എന്നിങ്ങനെയുമാണ് യാത്രക്കാരുടെ എണ്ണം. രണ്ടു പിഞ്ചു കുട്ടികളടക്കം 182 യാത്രക്കാരുമായി മസ്കത്തിൽനിന്ന് പുറപ്പെട്ട വിമാനം രാത്രി പത്തരയോടെയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. രണ്ടു വിമാനങ്ങളിലും നിരവധി ഗർഭിണികളും യാത്രക്കാരായുണ്ടായിരുന്നു. ഇതോടെ ഗൾഫിൽനിന്ന് ആറു വിമാനങ്ങളിലായി 1,070 പ്രവാസികളാണ് കണ്ണൂരിൽ എത്തിയത്. ദുബൈയിൽനിന്ന് രണ്ടു വിമാനങ്ങളിലായി 362 പേരെയും കുവൈത്തിൽനിന്ന് 188 ഉം ദോഹയിൽനിന്ന് 186 പേരെയുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെത്തിച്ചത്. യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയാണ് പുറത്തിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story