Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടൽക്ഷോഭം: അടിയന്തര...

കടൽക്ഷോഭം: അടിയന്തര നടപടി വേണം –സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ

text_fields
bookmark_border
ബേപ്പൂർ: കേരളത്തിൽ മൺസൂൺ കാലം ശക്തമാകാൻ സാധ്യതയുള്ളതിനാൽ, കടലേറ്റത്തിൽനിന്ന് തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ, ദുരന്തങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാഹചര്യം നേരിടാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ സജ്ജമാക്കണം. പ്രഖ്യാപനങ്ങൾക്കപ്പുറം തീവ്രദുരന്ത മേഖലകളിൽ താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ജില്ല ഭരണകൂടങ്ങൾ മുൻകൂട്ടി തയാറാവേണ്ടതാണ്. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച മാതൃകയിൽ ഇക്കാര്യത്തിലും സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ജാക്സൺ പൊള്ളയിൽ, വി.ഡി. മജീന്ദ്രൻ, എം.കെ. അബ്ദുൽ റാസിക്ക്, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story