Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിപക്ഷ നേതാവിനെതിരെ ...

പ്രതിപക്ഷ നേതാവിനെതിരെ അസഭ്യ പോസ്​റ്റ്​: ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ കേസെടുത്തു

text_fields
bookmark_border
ഈങ്ങാപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ പോസ്റ്റുകളിട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ സ്വദേശിയായ മനോജ് ആനോറമ്മലിനെതിരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 153, കേരള പൊലീസ് ആക്ട് 120 എ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിനു വേണ്ടി മനപ്പൂർവ്വം ശ്രമിച്ചതിനുമാണ് കേസ്. മേയ് 11 മുതൽ 14 വരെ ഇദ്ദേഹം തുടർച്ചയായി പ്രതിപക്ഷ നേതാവിനെതിരെ സ്വന്തം ഫേസ്ബുക് പോസ്റ്റുകളിലൂടെ അസഭ്യം പറയുകയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജേഷ് ജോസ് നൽകിയ പരാതിയിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. എസ്.ഐ എ.പി. അനൂപിനാണ് അന്വേഷണ ചുമതല. ദൗത്യം പൂർത്തിയാക്കി സമൂഹ അടുക്കളകൾ: നൽകിയത് അഞ്ച്ലക്ഷത്തിലേറെ ഭക്ഷണപ്പൊതികൾ കോഴിക്കോട്: നഗരത്തിൽ സമൂഹ അടുക്കളകൾ തുടങ്ങി 50 ദിവസം കഴിഞ്ഞപ്പോഴേക്കും 5,01,747 ഭക്ഷണപ്പൊതികൾ നൽകി. ഇതിൽ 71,232 എണ്ണവും നടക്കാവിലെ അടുക്കളയിൽ നിന്നാണ്. 12 അടുക്കള തുടങ്ങിയതിൽ നടക്കാവിലേത് ഒഴികെയുള്ളവ നിർത്തി. തുടക്കത്തിൽ എല്ലാ ദിവസവും നടക്കാവില്‍ നിന്ന് രണ്ടായിരത്തിലേറെ ഭക്ഷണപ്പൊതി നൽകിയിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഭക്ഷണത്തിൻെറ ആവശ്യം കുറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 250 പൊതി ചോറാണ് ഇവിടെ വിതരണം ചെയ്തത്. നടക്കാവ് സ്കൂൾ പി.ടി.എയാണ് വളൻറിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രക്ഷിതാക്കളുടെ കൂട്ടായ്മയിലെ പത്ത് പേർ വീതം പാക്കിങ് ജോലിയിലേർപ്പെട്ടു. അടുക്കളയിൽ സ്കൂൾ അടുക്കള ജീവനക്കാരനായ ഗോപി തന്നെയായിരുന്നു മുഖ്യനേതൃത്വം. സന്നദ്ധപ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. കുടുംബശ്രീയുടെ ജനകീയ അടുക്കള വഴി 12,379 പൊതികൾ നല്‍കിയിട്ടുണ്ട്. ‍ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണം. ടാഗോര്‍ ഹാളില്‍ നഗരസഭയുടെ സംഭരണകേന്ദ്രത്തിൽ 40 ലക്ഷത്തോളം രൂപയുടെ ധാന്യങ്ങൾ കിട്ടി. സമൂഹ അടുക്കളയുടെ പ്രവര്‍ത്തനത്തിനായുള്ള ബാങ്ക് അക്കൗണ്ടിൽ എട്ട് ലക്ഷത്തോളം രൂപയും കിട്ടി. ലോക്ഡൗൺ നാലാംഘട്ടത്തിലെ തീരുമാനത്തിനനുസരിച്ചാണ് നടക്കാവിലെ അടുക്കള തുടരണമോ എന്ന് തീരുമാനിക്കുക. ആവശ്യകതയനുസരിച്ച് തീരുമാനമെടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഫിഷറീസ് വകുപ്പ് ഫിഷ് മീൽ പ്ലാൻറുകൾ സ്ഥാപിക്കുന്നു സലീം പാടത്ത് ബേപ്പൂർ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ ഫിഷ് മീൽ കമ്പനികൾ ആരംഭിക്കുന്നു. ഉൾനാടൻ മത്സ്യകൃഷി വ്യാപകമായതോടെ കേരളത്തിലെ ഫിഷ് ഫാമുകളിൽ ആവശ്യത്തിനുള്ള മൽസ്യത്തീറ്റ സർക്കാറിൻെറ കീഴിൽ തന്നെ ഉൽപാദിപ്പിക്കുന്നതിനാണ് ഫിഷ് മീൽ പ്ലാൻറുകൾക്ക് തുടക്കംകുറിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് കമ്പനികളാണ് സ്ഥാപിച്ചത്. പിന്നീട് സ്വകാര്യമേഖലയിലും ഫിഷ് മീൽ പ്ലാൻറുകൾക്ക് അനുമതി നൽകും. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലും കർണാടകയിൽ മംഗലാപുരത്തും ആന്ധ്രയിലെ വിവിധ ഭാഗങ്ങളിലായും നിരവധി ഫിഷ് മീൽകമ്പനികൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവ പ്രധാനമായും ചെമ്മീൻ വളർത്ത് ഫാമുകളിലേക്കുള്ള തീറ്റയാണ് ഉൽപാദിപ്പിക്കുന്നത്. കൂടാതെ ഫിഷ് ഓയിലുകളും നിർമിക്കുന്നു. സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ കോഴിക്കോട് മുക്കത്തും, കണ്ണൂർ തളിപ്പറമ്പിലും, എറണാകുളം ജില്ലയിൽ അരൂർ, കളമശ്ശേരി എന്നിവിടങ്ങളിലും പാലക്കാട്ടും തൃശൂരിലെ കുന്നംകുളത്തുമായി ആറ് മീൻതീറ്റ കമ്പനികൾ നിലവിലുണ്ട്. ചെറുമത്സ്യങ്ങൾ പുഴുങ്ങി പൊടിച്ച് പൗഡർ രൂപത്തിലാക്കിയ ശേഷമാണ് മീൻ തീറ്റയുണ്ടാക്കുന്നത്. സർക്കാർ മേഖലയിൽ ഇത്തരം പ്ലാൻറുകൾ തുറക്കുന്നതോടെ ബോട്ടുകാർക്ക് ലഭിക്കുന്ന (ട്രാഷ് ഫിഷ്) വള മത്സ്യത്തിന് മാർക്കറ്റിൽ ഡിമാൻഡിന് കാരണമാകും. ചെറുമീനുകളെ പിടിക്കുന്നത് തടയും -സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ബേപ്പൂർ: ഫിഷറീസ് വകുപ്പിൻെറ കീഴിൽ സംസ്ഥാന സർക്കാർ ഫിഷ് മീൽ പ്ലാൻറുകൾ ആരംഭിക്കുന്നത് സ്വാഗതാർഹമാണെങ്കിലും, ഇതിൻെറ മറവിൽ യന്ത്രവത്കൃത ബോട്ടുകാർ കടലിലെ ഉപരിതല-അടിത്തട്ട് ഭാഗങ്ങളിൽ വലയിട്ട് ചെറുമീനുകളെ പിടികൂടിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്വതന്ത്ര മത്സ്യെത്താഴിലാളി ഫെഡറേഷൻ പ്രസിഡൻറ് പി. സ്റ്റെല്ലസ് അറിയിച്ചു photo pk മാസ്ക് വിതരണം നടത്തി ബേപ്പൂർ: ബേപ്പൂർ സമന്വയ റസിഡൻസി എല്ലാ വീടുകളിലും മാസ്ക് വിതരണം നടത്തി. പ്രസിഡൻറ് ടി. ബഷീർ അഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story