Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീഫിന്​ 350

ബീഫിന്​ 350

text_fields
bookmark_border
കണ്ണൂർ: ബീഫിന് വില പൊള്ളുന്നു. നഗരത്തിൽ 350 രൂപയാണ് കിലോക്ക് വില. കേരളത്തിന് പുറത്തുനിന്ന് മാടുകൾ വരാതായതോടെയാണ് വില വർധിച്ചത്. നാടൻ മാടുകളെ മാത്രമേ കിട്ടാനുള്ളൂ. മലയോരമേഖലയിലും വില ഉയർന്നു. നേരത്തെ 240 രൂപ വരെയായിരുന്നു വില. റമദാനിൽ വാങ്ങാൻ കൂടുതൽ പേർ എത്തുന്നതിനാൽ ആവശ്യത്തിന് ഇറച്ചിയും ലഭ്യമല്ല. കോഴിയിറച്ചിക്കും വിലകൂടിയിട്ടുണ്ട്. 125 മുതൽ 150 വരെയാണ് ജില്ലയിൽ വിവിധയിടങ്ങളിലെ വില. കഴിഞ്ഞദിവസം 150ന് മുകളിൽ ചിലയിടങ്ങളിൽ വിലയീടാക്കിയിരുന്നു. അമിത വിലയീടാക്കിയത് പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും കോഴി എത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് ഇൗ വരവ് നിന്നതോടെയാണ് ഫാമുകളിലടക്കം വില വർധിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story