Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​...

കോഴിക്കോട്ട്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ദുബൈയില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക്

text_fields
bookmark_border
കോഴിക്കോട്: നരിപ്പറ്റ സ്വദേശിനിയായ 30 വയസ്സുള്ള ഗര്‍ഭിണിക്കാണ് വ്യാഴാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു.മേയ് എട്ടിന് പുലര്‍ച്ചെ രണ്ടിന് ദുബൈ- കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. മേയ് 12ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സ്രവ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റിവ് ആയി. ഇപ്പോള്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഇവരെ കൂടാതെ കോഴിക്കോട് സ്വദേശിയും മലപ്പുറം സ്വദേശിയും കോവിഡ് പോസിറ്റിവ് ആയി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ച 78 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 2596 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2477 എണ്ണത്തിൻെറ ഫലം ലഭിച്ചു. ഇതില്‍ 2444 നെഗറ്റിവ് ആണ്. സാമ്പിളുകളില്‍ 119 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 4323 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയത് 23,217 പേരാണ്. വ്യാഴാഴ്ച വന്ന 21 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേര്‍ ആശുപത്രി വിട്ടു. വ്യാഴാഴ്ച പുലർച്ചെയെത്തിയ 107 പേര്‍ ഉള്‍പ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 159 പേര്‍ ജില്ലാ ഭരണകൂടത്തിൻെറ കോവിഡ് കെയര്‍ സൻെററുകളിലും 211 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 55 പേര്‍ ഗര്‍ഭിണികളാണ്. അനിയന്ത്രിത വിലവർധന നിർമാണ പ്രവൃത്തി പൂർത്തീകരണം വൈകും -പി.ബി.സി.എ കക്കോടി: നിർമാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലവർധനമൂലം പ്രവൃത്തി പൂർത്തീകരണം വൈകുമെന്ന് പി.ബി.സി.എ. ലോക്ഡൗൺ മൂലം സ്തംഭിച്ച നിർമാണ മേഖലക്ക് ഇളവുകൾ നൽകിയപ്പോൾ ചലിച്ചു തുടങ്ങവെയാണ് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുന്നത്. വിലവർധന മൂലം പ്രവൃത്തികൾ സ്തംഭനാവസ്ഥയിലാണെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) നേതാക്കൾ പറഞ്ഞു. പ്രവൃത്തികൾ പലതും വർഷകാലത്തിന് മുമ്പ് പൂർത്തീകരിക്കേണ്ടതാണ്. സാമ്പത്തിക വർഷത്തിനകം തീർക്കേണ്ട സ്വകാര്യ മേഖലയിലെയും സർക്കാർ പദ്ധതി പ്രകാരമുള്ളതുമായ പല പ്രവൃത്തികളും വിലക്കയറ്റം കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുകയാണ്. 1000 സ്ക്വയർ ഫീറ്റ് വീടിന് സിമൻറ് വില മാത്രം 20,000 രൂപയിലധികം വർധിക്കുന്നുണ്ടെന്നും കരാറെടുത്തവർക്കുണ്ടാകുന്ന ഭീമമായ നഷ്ടം മൂലം ഉപഭോക്താക്കളെ പ്രവൃത്തികൾ നിർത്തിവെപ്പിക്കുവാൻ നിർബന്ധിതരാകുകയാണെന്നും കരാറുകാർ പറയുന്നു. സമൂഹത്തെ ദുരിതകാലത്തു ചൂഷണം ചെയ്ത് ലാഭം നേടുന്ന സിമൻറ് കമ്പനികളുടെ പ്രവൃത്തി നീതീകരിക്കാനാവില്ല. മാർച്ച് 20ന് മുമ്പുള്ള ഉൽപന്നങ്ങൾക്കാണ് കമ്പനികൾ അന്യായമായി വില വർധിപ്പിച്ചത്. വർധിപ്പിച്ച സിമൻറ് വില കുറക്കണമെന്നും തകർന്നുകൊണ്ടിരിക്കുന്ന നിർമാണമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നവ സമീപനങ്ങൾ കൈക്കൊള്ളണമെന്നും പി.ബി.സി.എ നേതാക്കൾ ആവശ്യപ്പെട്ടു. ബൈക്കിൽ സഞ്ചരിക്കവെ യുവാവിന് സൂര്യാഘാതമേറ്റു പയ്യോളി: ബൈക്കിൽ സഞ്ചരിക്കവെ യുവാവിന് സൂര്യാഘാതമേറ്റു. പുറക്കാട് സ്വദേശി സഹീറിനാണ് (36) കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ സൂര്യാഘാതമേറ്റത്. ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കിൽ കോഴിക്കോട് പോയി വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സൂര്യാഘാതമേറ്റ നിലയിൽ രണ്ട് കൈമുട്ടുകളിലും പാട് കണ്ടെത്തിയത്. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. Photo: Thu_Payyoli1.jpg പുറക്കാട് സ്വദേശി സഹീറിൻെറ സൂര്യാഘാതമേറ്റ കൈകൾ കാലവർഷത്തിന് മുേമ്പ പുഴകളിൽനിന്ന് മണൽ നീക്കം ചെയ്യണം-ലെൻസ്ഫെഡ് കോഴിക്കോട്: കാലവർഷത്തിന് മുേമ്പ പുഴകളിൽനിന്ന് മണൽ നീക്കം ചെയ്യണമെന്ന് ലൈസൻസ് എൻജി. ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷവും കേരളം നേരിട്ട പ്രളയത്തെ മുൻനിർത്തി നടന്ന പഠനങ്ങളിൽ, പുഴകളിൽനിന്നും വർഷങ്ങളായി മണൽ നീക്കം ചെയ്യാതിരിക്കുന്നത് ദോഷകരമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ല കലക്ടർമാർക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സർക്കാർ തീരുമാനമുള്ളതാണ്. കോഴിക്കോട് ജില്ലയിലെ പുഴകളിൽ നിന്നും മണൽ നീക്കം ചെയ്തിട്ട് നാല് വർഷത്തിലധികമായി. നിയന്ത്രണങ്ങളോടെ മണൽ എടുക്കുന്നത് പ്രളയത്തിൻെറ കാഠിന്യം കുറയ്ക്കാൻ സഹായകമാവും. കാലവർഷത്തിന് മുമ്പ് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പുഴയുടെ ഭാഗങ്ങളിൽനിന്നും എത്രയും വേഗത്തിൽ മണലെടുത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ശേഖരിച്ച് വെക്കുകയും പിന്നീട് സൗകര്യപൂർവം വിൽപന നടത്തുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാവും എന്നും ലെൻസ്ഫെഡ് ചൂണ്ടിക്കാട്ടി. പി.ടി. അബ്ദുല്ലകോയ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഹാരിസ്, പ്രസാദ്, കെ.ഇ. ഫസൽ, കെ. സലീം, പി. മമ്മദ്കോയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story