Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2020 11:32 PM GMT Updated On
date_range 13 May 2020 11:32 PM GMTഭൂരിഭാഗം കള്ളുഷാപ്പുകളും തുറന്നില്ല
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിലെ മിക്ക കള്ളുഷാപ്പുകളും ബുധനാഴ്ച തുറക്കാനായില്ല. കള്ള് ഉൽപാദനത്തിന് കാലതാമസം നേരിട്ടതാണ് കാരണം. ചുരുക്കം കള്ളുഷാപ്പുകൾക്ക് മാത്രമേ സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ ആദ്യ ദിവസം തുറക്കാനായുള്ളൂ. 50 ദിവസം മുമ്പ് ലോക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഭൂരിഭാഗം തൊഴിലാളികളും കള്ളുചെത്ത് ഒഴിവാക്കിയിരുന്നു. ഷാപ്പുകൾ അടച്ചതോടൊപ്പം തൊഴിലാളികൾ തെങ്ങിൻകുലകളും അഴിച്ചിരുന്നു. വീണ്ടും കള്ള് ഉൽപാദനം പുനരാരംഭിക്കണമെങ്കിൽ രണ്ടാഴ്ചയിലേറെ സമയം ആവശ്യമാണ്. ബുധനാഴ്ച കൂത്തുപറമ്പ് മേഖലയിലെ നാമമാത്രമായ ഷാപ്പുകൾ മാത്രമേ തുറന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story