Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൺകുട്ടികൾക്ക്​ മഹിള...

പെൺകുട്ടികൾക്ക്​ മഹിള കോൺഗ്രസ്​ നിയമസഹായം നൽകും

text_fields
bookmark_border
മാനന്തവാടി: മുതിരേരിയിൽ രണ്ട് െപൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത പിതാവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നിയമസഹായം മഹിള കോൺഗ്രസ് വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 'കേസ് ഇല്ലാതാക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുണ്ട്. വീടിന് സമീപം പുഴയിൽ കുളിച്ച് കൊണ്ടിരുന്നപ്പോൾ അഞ്ചു യുവാക്കൾ അശ്ലീലം പറയുകയും ഫോട്ടോ എടുക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടികൾ ബഹളം വെച്ചപ്പോൾ രണ്ടുപേർ ഇവരുടെ ൈകയിൽ കയറി പിടിക്കുകയ്യും പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കരച്ചിൽ കേട്ട് പെൺകുട്ടിയുടെ അച്ഛൻ ഓടി വന്നു. അദ്ദേഹത്തിൻെറ പല്ല് അടിച്ചു കൊഴിച്ച് യുവാക്കൾ രക്ഷപ്പെട്ടു. ആശുപത്രിയിൽ മൊഴിയെടുക്കാൻ വന്ന പൊലീസ് പിതാവിനോട് മോശമായി പെരുമാറുകയും മൊഴി മാറ്റി പറയണമെന്ന് പറയുകയും ചെയ്തു. പ്രശ്നം മഹിള കോൺഗ്രസ് ഏറ്റെടുക്കും'. കേസ് തേച്ചുമായ്ച്ചു കളയാൻ സി.പി.എം എം.എൽ.എമാരും പാർട്ടി നേതാക്കളും നടത്തുന്ന ശ്രമം ചെറുക്കുമെന്നും ജില്ല മഹിള കോൺഗ്രസ്‌ പ്രസിഡൻറ് ചിന്നമ്മ ജോസ് അറിയിച്ചു. ........................ സംഭവം നാടിന് അപമാനം -പി.കെ. ജയലക്ഷ്മി മാനന്തവാടി: മുതിരേരിയിൽ രണ്ട് പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത പിതാവിനെ മർദിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. സംഭവം നാടിന് അപമാനമാണ്. സംഭവത്തിൽ വനിത കമീഷൻ ഇടപെടണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും പെൺകുട്ടികൾക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. ................. എച്ച്.എം.എൽ: തൊഴില്‍ പരിഷ്‌കരണം പിന്‍വലിക്കണം - സംയുക്ത ട്രേഡ് യൂനിയന്‍ മേപ്പാടി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ തോട്ടങ്ങളില്‍ നടപ്പാക്കുന്ന തൊഴില്‍ പരിഷ്‌കരണം പിന്‍വലിക്കാന്‍ മാനേജ്‌മെമൻെറ് തയാറാവണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ആവശ്യപ്പെട്ടു. സ്ഥിരം തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ജോലിയും മൂന്ന് ദിവസം കരാർ പോലെ ദിവസവേതനവും നല്‍കാനാണ് മാനേജ്‌മൻെറിൻെറ തീരുമാനം. തൊഴിലാളികള്‍ക്ക് പി.എഫ്, ഗ്രാറ്റ്വിറ്റി, പ്രസവ അലവന്‍സ് മുതലായ ആനുകൂല്യങ്ങളില്‍ ഇതുമൂലം കുറവുണ്ടാവുമെന്ന് തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. തോട്ടങ്ങളിലെ തൊഴില്‍ സംസ്‌കാരമാണ് അട്ടിമറിക്കുന്നത്. വിശദമായ ചര്‍ച്ചക്ക് ട്രേഡ് യൂനിയനുകള്‍ സന്നദ്ധമാണെന്ന് യൂനിയന്‍ നേതാക്കൾ അറിയിച്ചു. പി.പി.എ കരീം (എസ്.ടി.യു), പി. ഗഗാറിന്‍ (സി.ഐ.ടി.യു), പി.കെ. മൂര്‍ത്തി ( എ.ഐ.ടി.യു.സി), പി. കെ. അനില്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), പി.കെ മുരളീധരന്‍(ബി.എം.എസ്), എന്‍.ഒ ദേവസ്യ(എച്ച്.എം.എസ്), എന്‍. വേണുഗോപാല്‍ (പി.എല്‍.സി), എന്നിവരാണ് പ്രസ്താവന ഇറക്കിയത്. ......................... ലഹരി നിർമാർജന സമിതി കരിദിനം ആചരിച്ചു കൽപറ്റ: കോവിഡ് ഭീതി തുടരുമ്പോൾ മദ്യം നൽകി ജനങ്ങളെ ദുരിതത്തിലാക്കരുതെന്നും മദ്യശാലകൾ തുറക്കരുതെന്നും യു.ഡി.എഫ്. ജില്ല കൺവീനർ എൻ.ഡി.അപ്പച്ചൻ ആവശ്യപ്പെട്ടു. ജില്ല ലഹരി നിർമാർജന സമിതിയുടെ നേതൃത്വത്തിൽ കരിദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം തെനേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ കാർന്നു തിന്നുന്ന മാരക വിഷമാണ് മദ്യവും ലഹരി ഉൽപന്നങ്ങളും . അതുകൊണ്ടാണ് സമ്പൂർണ മദ്യ നിരോധനം സർക്കാർ നടപ്പാക്കാൻ യു.ഡി.എഫ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എം. ഹമീദ് തെനേരി അധ്യക്ഷത വഹിച്ചു. മുട്ടിൽ പഞ്ചായത്ത് ലീഗ് ട്രഷറർ കെ.എം. ഇബ്രാഹിം ഹാജി, എ.കെ. മജീദ്, കുഞ്ഞമ്മദുകുട്ടി, മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിന് പി.വി.എസ്. മൂസ, അബു ഗൂഡ ലായ്, അബ്ദുൽഖാദർ മടക്കിമല, കെ. നൂറുദ്ദീൻ, പി.എച്ച്. സലീം, ഹാരീസ് കക്കട്ടിൽ എന്നിവർ നേതൃത്വം നൽകി. WEDWDL 4 മദ്യഷാപ്പുകൾ തുറക്കുന്നതിനെതിരെ ലഹരി നിർമാർജന സമിതി കരിദിനാചരണത്തിൻെറ ജില്ല തല ഉദ്ഘാടനം തെനേരിയിൽ യു.ഡി.എഫ് ജില്ല കൺവീനർ എൻ.ഡി. അപ്പച്ചൻ നിർവഹിക്കുന്നു ........................... ടി.യു.സി.ഐ പ്രതിഷേധയോഗം നടത്തി കൽപറ്റ: തൊഴിൽ സമയം 12 മണിക്കൂറാക്കുന്നത് പിൻവലിക്കുക, എട്ടു മണിക്കൂർ തൊഴിൽ സമയം അട്ടിമറിക്കരുത്, വിശാഖപട്ടണം വാതക ദുരന്തത്തിൽ ഉത്തരവാദികളായ ബഹുരാഷ്ട്ര കമ്പനി ഉടമകളെ കൊലക്കുറ്റത്തിന് തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങളുയർത്തി ടി.യു.സി.ഐ പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചും പ്ലക്കാർഡുയർത്തിയും കോർണർ യോഗങ്ങൾ സംഘടിപ്പിച്ചും പ്രതിഷേധം ഉയർത്തി. കൽപറ്റ ടൗണിൽ സാമൂഹിക അകലം പാലിച്ച് നടത്തിയ പ്രതിഷേധം സംസ്ഥാന പ്രസിഡൻറ് സാം പി .മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ഒ.പി. ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞു. WEDWDL 5 ടി.യു.സി.ഐ പ്രവർത്തകർ കൽപറ്റയിൽ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡൻറ് സാം പി. മാത്യു ഉദ്ഘാടനം ചെയ്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story