Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:31 PM GMT Updated On
date_range 12 May 2020 11:31 PM GMTതോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം ഒാൺലൈൻ വഴി
text_fieldsbookmark_border
കണ്ണൂർ: സാേങ്കതിക വിദ്യാഭ്യാസ വകുപ്പിൻെറ കീഴിൽ പ്രവർത്തിക്കുന്ന തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഇൗ വർഷത്തെ എട്ടാം ക്ലാസ് പ്രവേശനം ഒാൺ ലൈൻ വഴി നടത്തും. www.polyadmission.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഇൗ സൈറ്റിൽ ലഭ്യമാണ്. ഏഴാം ക്ലാസിലെ രണ്ടാം പാദവാർഷിക പരീക്ഷയുടെ ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അപേക്ഷ അയക്കുേമ്പാൾ ഏഴാം ക്ലാസ് രണ്ടാം പാദവാർഷിക പരീക്ഷയുടെ ഗ്രേഡ് ചേർക്കേണ്ടതാണ്. ഇൗമാസം 13 മുതൽ ജൂൺ 21 വരെയാണ് അപേക്ഷ ഒാൺലൈനായി സമർപ്പിക്കാനുള്ള സമയം. പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്കുപുറമെ സാേങ്കതിക വിഷയങ്ങളും അതിൻെറ പ്രാക്ടിക്കൽ ക്ലാസുകളും ടെക്നിക്കൽ ഹൈസ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട് തോട്ടട ടെക്നിക്കൽ ഹൈസ്കൂളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി. നേരിട്ട് വരുന്നവർക്ക് ഒാൺലൈൻ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400006494.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story