Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:31 PM GMT Updated On
date_range 12 May 2020 11:31 PM GMTകോൺഗ്രസ് കുത്തിയിരിപ്പ് സമരം
text_fieldsbookmark_border
കണ്ണൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻെറ ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ ദുരിതത്തിലകപ്പെട്ട അസംഘടിത തൊഴിലാളികളുടെയും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റ് പരമ്പരാഗത മേഖലയിലെ സാധാരണക്കാരുടെയും ജീവിതപ്രയാസങ്ങളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾ മുഖംതിരിക്കുകയാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗിരീശൻ നാമത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി, അഡ്വ. ലിഷ ദീപക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story