Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാനിയയെ ചിരിപ്പിച്ച...

സാനിയയെ ചിരിപ്പിച്ച 'പഹയന്മാർ'

text_fields
bookmark_border
കോഴിക്കോട്: ലോക്‌ഡൗൺ കാലത്തെ അവധിയുടെ വിരസത മാറ്റാൻ ടിക്ടോക്കിൽ സജീവമായതായിരുന്നു കോഴിക്കോട്ടെ കട്ടിപ്പാറക്കടുത്ത് കല്ലുള്ളതോട് സ്വദേശി എം.കെ. ബിനീഷ്. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തയുമുണർത്തുന്ന ട്രോൾ വിഡിയോകളാണ് ഈ ചെറുപ്പക്കാരൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞദിവസം പുറത്തുവിട്ട ഒരു വിഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ടെന്നിസ് താരം സാനിയ മിർസയുടെ പേര് പരാമർശിക്കുന്ന ട്രോൾ വിഡിയോ സാനിയ ട്വിറ്ററിൽ ഇട്ടതോടെയാണ് 'പിടിവിട്ടത്'. കോവിഡ് കാലത്ത് ഹാൻഡ്സാനിറ്റൈസർ അത്രയും പ്രിയപ്പെട്ടതാണെന്ന സന്ദേശമുയർത്തുകയായിരുന്നു വിഡിയോയുടെ ലക്ഷ്യം. അനിൽ തോമസ് എന്നയാൾ ട്വിറ്ററിലിട്ട ട്രോൾ വിഡിയോയാണ് സാനിയ ഷെയർ ചെയ്തത്. സാനിയ ഈ വിഡിയോ ട്വിറ്ററിൽ ഇട്ടെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒന്ന് പേടിച്ചതായി ബിനീഷ് പറഞ്ഞു. സാനിയയുടെ പേര് പരാമർശിച്ചതിന് വല്ല എതിർപ്പുമുണ്ടായോ എന്നായിരുന്നു പേടി. എന്നാൽ സൂപ്പർ താരം നിറഞ്ഞ മനസ്സോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തതെന്ന് അറിഞ്ഞതോടെ ബിനീഷിൻെറയും ജോബിൻെറയും മനം നിറഞ്ഞു. മാസ്ക്കിൻെറ പ്രാധാന്യം വിളിച്ചറിയിക്കുന്ന പുതിയ ട്രോളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബിവറേജസ് കോർപറേഷനിൽ ഉദ്യോഗസ്ഥനായ ബിനീഷ് വീണുകിട്ടിയ അവധി സർഗാത്മകമാക്കാനാണ് ട്രോൾ വിഡിയോ ഒരുക്കുന്നത്. കട്ട സപ്പോർട്ടുമായി കസിൻ ജോബിനും കൂടെയുണ്ട്. സ്വന്തമായുണ്ടാക്കുന്ന സംഭാഷണമുപയോഗിക്കുന്നുവെന്നതാണ് ഇവരുടെ ട്രോളിൻെറ പ്രത്യേകത. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story