Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:29 PM GMT Updated On
date_range 12 May 2020 11:29 PM GMTകുറ്റ്യാടിയിലെ കടകളിൽ പരിശോധന നടത്തി
text_fieldsbookmark_border
കുറ്റ്യാടി: പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ ടൗണിലെ കടകളിലും മാർക്കറ്റുകളിലും പരിശോധന നടത്തി. വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ച രണ്ട് ചിക്കൻ സ്റ്റാളുകൾ, ഒരു പച്ചക്കറിക്കട എന്നിവ പൂട്ടാൻ നിർദേശിച്ചു. മത്സ്യ മാർക്കറ്റിൽ ഒരു വ്യാപാരിയിൽനിന്ന് ലീഗൽ മെട്രോളജി വിഭാഗം സീൽ ചെയ്യാതെ ഉപയോഗിച്ച ത്രാസ് പിടിച്ചെടുത്തു. നിർദേശിച്ച വിലക്ക് വിൽക്കാൻ കഴിയില്ലെന്നുപറഞ്ഞ് ടൗണിലെ ചിക്കൻ സ്റ്റാളുകൾ വ്യാപാരികൾ പൂട്ടി. മത്സ്യത്തിൽ ഐസ് ഉപയോഗിക്കാത്തവരെക്കൊണ്ട് ഇടീച്ചു. ഐസിടാതെ മത്സ്യം വിൽക്കരുതെന്നും തുടർന്നാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകി. ആരോഗ്യകരമല്ലാത്തതും ഗുരുതരവുമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന ചില കടകൾക്ക് നോട്ടീസ് നൽകി. സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഓഫിസർ, പഞ്ചായത്ത് അസി. സെക്രട്ടറി, ജെ.എച്ച്.ഐമാർ എന്നിവർ പങ്കെടുത്തു. Photo: ktd parishodhanaകുറ്റ്യാടി മത്സ്യമാർക്കറ്റിൽ നടന്ന പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story