Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധനസഹായം

ധനസഹായം

text_fields
bookmark_border
കണ്ണൂർ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയുടെ കീഴിലുള്ള കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി, കേരള ബാര്‍ബര്‍ ബ്യൂട്ടിഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി, കേരള പാചകത്തൊഴിലാളി, കേരള ക്ഷേത്ര ജീവനക്കാര്‍ എന്നീ പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അംഗത്വ കാര്‍ഡ്, പദ്ധതിയുടെ പാസ് ബുക്ക്, ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.എസ്.സി കോഡ് സഹിതം), ആധാര്‍ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പറും, മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവന എന്നിവ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി മേയ് 31നകം നേരിട്ടോ knrksuwssb2020@gmail.com എന്ന ഇ–മെയിലിലോ തപാലിലോ അയക്കണം. ഫോണ്‍: 8281602701, 8129189690.
Show Full Article
TAGS:LOCAL NEWS 
Next Story