Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിർത്തി...

അതിർത്തി കടന്നെത്തിയത്​ 3900ത്തിലേറെ പേര്‍

text_fields
bookmark_border
കണ്ണൂർ: ലോക്ഡൗണിൽപെട്ട് കണ്ണൂരിലെത്താൻ കഴിയാതെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയിരുന്ന 3900ലേറെ പേര്‍ അതിർത്തി കടന്ന് ജില്ലയിലെത്തി. മേയ് നാല് മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെയാണ് ഇവർ ജില്ലയിലെത്തിയത്. പരിശോധനയിൽ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് സോൺ ജില്ലകളില്‍നിന്നെത്തിയ 851 പേരെ വിവിധ കോവിഡ് കെയര്‍ സൻെററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേരാണ് ഗള്‍ഫ് നാടുകളില്‍നിന്ന് ജില്ലയിലെത്തിയത്. രണ്ടുപേര്‍ ആശുപത്രിയിലും 12 കോവിഡ് കെയര്‍ സൻെററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്. കൂടുതൽ പേർ അതിർത്തി കടന്നെത്തുന്നതിനാൽ കർശനമായ മുൻകരുതലുകളാണ് എടുക്കുന്നത്. ആശുപത്രിയിലെയും കൊറോണ കെയര്‍ സൻെററിലെയും നിരീക്ഷണത്തിനൊപ്പം ഹോം ക്വാറൻറീനും ശക്തിപ്പെടുത്തിയാൽ മാത്രമേ കോവിഡ് വ്യാപനം തടയാനാവൂ എന്നതിനാൽ ജില്ല ഭരണകൂടം കടുത്ത ജാഗ്രതയിലാണ്. ഇതിനായി വാര്‍ഡ് തലത്തില്‍ പൊലീസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ വകുപ്പ് പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജില്ലയില്‍ ലോക്ക് ദ ഹോം എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story