Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅശ്ലീല സന്ദേശമയച്ച...

അശ്ലീല സന്ദേശമയച്ച വൈസ് പ്രസിഡൻറിനെ പിന്തുണക്കുന്ന സി.പി.എം നിലപാട് വെല്ലുവിളി

text_fields
bookmark_border
തിരുവമ്പാടി: പദവി ദുരുപയോഗം ചെയ്ത് വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രമയച്ച കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് മാത്യുവിനെ പിന്തുണക്കുന്ന സി.പി.എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പാർട്ടി കമ്മിറ്റിയിൽ നിന്നും പുറത്താക്കി വിഷയം ഒതുക്കിത്തീർക്കാനുള്ള പതിവ് സി.പി.എം ശ്രമം വിലപോവില്ല. ഗ്രാമപഞ്ചായത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ തോമസ് മാത്യു ഉടൻ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ മണ്ഡലം പ്രസിഡൻറ് നജീബ് കൽപ്പൂര് അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് ഹാജിയുടെ നിര്യാണം നാടിൻെറ നഷ്ടം കരുവൻപൊയിൽ: കെ.വി. മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് കർമവീഥിയിൽ നിറസാന്നിധ്യമായിരുന്ന കാരണവരെ. മാനിപുരത്ത് മുസ്ലിം ലീഗ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ വഹിച്ച സേവനവും ഏറെ സ്തുത്യർഹമാണ്. മാനിപുരം മഹല്ല് കമ്മറ്റി പ്രസിഡൻറ്, കളരാന്തിരി മഹല്ല് കമ്മിറ്റി വർക്കിങ് പ്രസിഡൻറ്, കരുവൻപൊയിൽ ജുമാമസ്ജിദ് മുതവല്ലി, ചുള്ള്യാട് മുക്ക് ജുമാമസ്ജിദ് മുതല്ലി, കൊടുവള്ളി മാർക്കറ്റ് ജുമാമസ്ജിദ് പ്രസിഡൻറ്, കൊടുവള്ളി മുസ്ലിം യതീംഖാന കമ്മിറ്റി അംഗം, മാനിപുരം മാസ്ടെക് മുഖ്യ രക്ഷാധികാരി, മാനിപുരം മുസ്ലിം ലീഗ് കമ്മിറ്റി മുൻ പ്രസിഡൻറ്, ടി.കെ. ട്രസ്റ്റ് വൈസ് പ്രസിഡൻറ്, കരുവൻ പൊയിൽ അൽ ഇഹ്സാൻ ഉപദേശക സമിതി കൺവീനർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച കെ.വി. ഹാജി മഹല്ലുകളുടെയും പള്ളികളുടെയും പരിപാലനത്തിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിയോഗവാർത്തയറിഞ്ഞ് മത-രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരേതൻെറ വീട്ടിലെത്തി. കളരാന്തിരി കാക്കാടൻ ചാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story