Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം വേട്ട:...

മുസ്​ലിം വേട്ട: കെ.എന്‍.എം ഗൃഹാങ്കണ പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്: കോവിഡ് ലോക്ഡൗണി‍‍ൻെറ മറവില്‍ മോദിസര്‍ക്കാര്‍ ഡൽഹിയില്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടക്കെതിരെ കെ.എന്‍.എം (മര്‍കസുദ്ദഅ്വ) സംസ്ഥാന തലത്തില്‍ ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു. പൗരത്വ സമരനായകരെയും കേന്ദ്രസർക്കാറി‍ൻെറയും സംഘ്പരിവാര്‍ സംഘടനകളുടെയും വംശീയാധിക്ഷേപങ്ങളെയും വര്‍ഗീയാതിക്രമങ്ങളെയും ചോദ്യം ചെയ്യുന്നവരെയും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുന്ന കാടന്‍ നടപടികള്‍ക്കെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സംസ്ഥാനത്തെ പതിനായിരത്തിലധികം വീടുകളില്‍ ഗൃഹാങ്കണ പ്രതിഷേധം നടത്തിയതായി സംഘടന അറിയിച്ചു. പ്രതിഷേധ സമരത്തി‍‍ൻെറ ഉദ്ഘാടനം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മലപ്പുറം രണ്ടത്താണിയിലെ വസതിയില്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹ്മദ്കുട്ടി സമരസന്ദേശം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story